പപ്പുവിന്റെ വണ്ടിയുടെ പിന്നിലായി ഞങ്ങളും വണ്ടി നിർത്തി. എല്ലാവരും അവരവരുടെ വണ്ടിയിൽ നിന്നും താഴെ ഇറങ്ങി. പപ്പു പോയി ലൈറ്റ് ഓൺ ആക്കി. ചുറ്റും ലൈറ്റ് തെളിഞ്ഞപ്പോൾ ഞാൻ ആ സ്ഥലം മൊത്തത്തിൽ ഒന്ന് നോക്കി. ഗിരിയുടെ ഗരാജിന്റെ അത്രയും വലിപ്പം ഇതിനില്ല. ഗ്രാമപ്രദേശം ആയതിനാൽ അവിടെ വണ്ടികളും കുറവായിരുന്നു.
പപ്പു അകത്തു കയറി കസേരയും കൊണ്ടു വന്നു. ഞാൻ അതിൽ ഇരുന്നു, ഗിരിയും പപ്പുവും കൂടി കാർ താഴെ ഇറക്കി.
” ഇവിടെ ഇപ്പൊ മാഡത്തിന് കുടിക്കാൻ തരാൻ ഒന്നും തന്നെ ഇല്ലാ… കടകളെല്ലാം അടച്ചുകാണും…. കുഴപ്പമില്ലാലോ?? ” പപ്പു എനിക്ക് എതിരെ കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു. ഗിരി എന്റെ അടുത്തേക്ക് കസേര വലിച്ചിട്ടു, അതിൽ ഇരുന്നു.
ഗിരി വണ്ടിയുടെ പ്രശ്നങ്ങൾ എല്ലാം പപ്പുവിനോട് പറഞ്ഞു. അവർ അത് എങ്ങനെ ശരിയാക്കാം എന്നാ ചർച്ചയിൽ ആയിരുന്നു പിന്നെ, എന്റെ തലക്കകത്തു ഒന്നും തന്നെ കയറിയില്ല. ഞാൻ വെറുതെ അവിടെ ഇരുന്നു.
“വണ്ടി സ്റ്റാർട്ട് ആകുന്നുണ്ടോ?” കാറിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പപ്പു ചോദിച്ചു.
” സ്റ്റാർട്ട് ആകുന്നുണ്ട് “.ഗിരി പപ്പുവിന്റെ പിന്നാലെ ചെന്ന് മറുപടി കൊടുത്തു.
” എന്നാൽ പിന്നെ ഗരാജിന്റെ അകത്തു കയറ്റി, ചെക്ക് ചെയ്യാം. ” പപ്പു കാറിന്റെ അകത്തു കയറി വണ്ടി സ്റ്റാർട്ട് ആക്കി.
ഗിരി കറക്റ്റ് ആയി സിഗ്നൽസ് കൊടുത്ത് വണ്ടി ഗരാജിന്റെ അകത്തേക്ക് എത്തിച്ചു.
പപ്പു ഉടനെ കാറിൽ നിന്നും പുറത്തിറങ്ങി,കാറിന്റെ അടിയിലേക്ക് കിടന്നു. ഗിരിയും അടിയിലേക്ക് നോക്കി കൊണ്ടിരുന്നു. ഒന്നുരണ്ടു മിനിറ്റ് അവർ അവിടെ സമയം ചിലവഴിച്ചു. നല്ലത് പോലെ ഷീണം ഉണ്ടായിരുന്ന കാരണം ഞാൻ അവിടെ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞു അവർ രണ്ടാളും എന്റെ അടുത്തേക്ക് തിരിച്ചുവന്നു.