” അളിയാ…” ഗിരി അതും പറഞ്ഞു അയാളുടെ അടുത്തേക്ക് ചെന്നു.
” അളിയാ… കുറെ നാളായല്ലോ..ഒരു വിവരവും ഇല്ലായിരുന്നല്ലോ?? ” അവർ പരസ്പരം കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു. കുറച്ച് കഴിഞ്ഞു അവർ എന്റെ നേരെ വന്നു.
” അഥിതി മാഡം….. ഇത് പപ്പു… ” ഞങൾ പരസ്പരം പുഞ്ചിരിച്ചു, തലകുലുക്കി.
എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്ന ആളേ അല്ലായിരുന്നു പപ്പു. എന്നേക്കാൾ ഒന്നുരണ്ടു ഇഞ്ചു ഉയരക്കൂടുതൽ ഉണ്ട്. വയർ കുറച്ച് ചാടിയിട്ടുണ്ട്. പക്ഷെ തടിയൻ എന്നൊന്നും വിളിക്കാൻ പറ്റില്ല. അത്യാവശ്യം മസിൽ ഒക്കെ ഉണ്ട്. പിന്നിൽ നിന്നും ലൈറ്റ് അടിക്കുന്ന കാരണം ഡീറ്റെയിൽസ് അധികം കിട്ടുന്നില്ല.
” കാർ ഇതാണോ? പപ്പു ചോദിച്ചു.
” ആ ” ഗിരി പറഞ്ഞു.
പപ്പു ഉടനെ പോയി വാൻ തിരിച്ചു എന്റെ കാറിന്റെ അടുത്തേക്കിട്ടു. ഗിരി ടോവിങ് കേബിൾ എടുത്ത് എന്റെ കാറിൽ കണക്ട് ചെയ്തു. ഗിരി വിസിൽ അടിച്ചപ്പോൾ പപ്പു വാൻ സ്റ്റാർട്ട് ചെയ്തു എന്റെ വണ്ടിയും വലിച്ചു റോഡിലേക്ക് കയറി.
” മാഡം എന്റെ കാറിലേക്ക് ഇരുന്നോ, നമുക്ക് അവന്റെ പിന്നാലെ പോകാം ” ഗിരി പറഞ്ഞു. ഞാനും ഗിരിയും കാറിൽ കയറി.
എന്റെ കാർ വലിച്ചുകൊണ്ടു പോകുന്ന പപ്പുവിന്റെ വണ്ടിയുടെ പിന്നാലെ, അയാളുടെ ഗാരേജിലേക്ക് യാത്ര തുടങ്ങി.
” ഗാരേജിലേക്ക് എത്ര ദൂരമുണ്ട്? ” ഞാൻ ചോദിച്ചു.
” ഏകദേശം 5 കിലോമീറ്റർ, നമ്മൾ ഇപ്പൊ അവിടെ എത്തും. ” ഗിരി റോഡിൽ നോക്കികൊണ്ട് തന്നെ പറഞ്ഞു.
വൈകാതെ ഞങൾ ഹൈവേയിൽ നിന്നും മാറി, ഇടവഴിയിലേക്ക് കയറി. ഒന്നുരണ്ടു ചെറിയ വീടുകളും, ഒരു പാടവും കടന്ന് ഞങ്ങൾ കുലുങ്ങി കുലുങ്ങി നീങ്ങിക്കൊണ്ടിരുന്നു. ഏകദേശം 20 മിനിറ്റ്കൊണ്ട് ഞങ്ങൾ പപ്പുവിന്റെ ഗാരേജിൽ എത്തി.