” ഇനി നമ്മൾ എന്ത് ചെയ്യും? ” ഞാൻ വീണ്ടും കരയാൻ തുടങ്ങി.
” ഞാൻ ഒന്ന് ആലോചിക്കട്ടെ ”
” ഇത് ഓടിച്ചു കൊണ്ട് പോകാൻ പറ്റുമോ? ”
” ഓഹ്..ഈ കണ്ടിഷനിൽ റിസ്ക് ആണ് ” അതും പറഞ്ഞു അവൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ആക്കി നോക്കി. ആദ്യത്തെ ശ്രമത്തിൽ തന്നെ കാർ സ്റ്റാർട്ട് ആയി, എനിക്ക് ചെറിയ ഒരു ആശ്വാസം കിട്ടി.
” ഹാവൂ.. അപ്പൊ സ്റ്റാർട്ട് ആകും… ” ഗിരി അവനോടു തന്നെ പറഞ്ഞു.
” മാഡം …… ഇത് നമുക്ക് ഓടിച്ചു കൊണ്ടുപോകാൻ പറ്റില്ല. കെട്ടി വലിച്ചു കൊണ്ട് പോകണം.” ഗിരി എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
” അതിനി എങ്ങനെ?? ഞാൻ ചോദിച്ചു.
” ഇ ടൈമിൽ… ഇ വണ്ടിയുംകൊണ്ട് എന്റെ ഗാരേജ് വരെ പോകാൻ പറ്റില്ല. എന്റെ ഫ്രണ്ട് ഈ ഭാഗത്തുണ്ട്. അവനു പിക് അപ്പ് ട്രക്കും, വർക്ക് ഷോപ്പും ഉണ്ട്. ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ… ” ഗിരി പറഞ്ഞു. ഗിരി അവന്റെ ഫോൺ എടുത്ത്, നമ്പർ ഡയൽ ചെയ്തു,, ഒന്നുരണ്ടു സെക്കന്റ് വെയിറ്റ് ചെയ്തു.
” ഹലോ… പപ്പു….. ഞാനാ ഗിരിയാ…. നിനക്ക് സുഖമല്ലേ?? ഗിരി കുറച്ച് അങ്ങോട്ട് മാറി കുറച്ച് സമയം അയാളോട് സംസാരിച്ചുകൊണ്ടിരുന്നു. ഒരു മിനിറ്റ്ന് ശേഷം ഗിരി കോൾ കട്ട് ആക്കി എന്റെ അടുത്ത് വന്ന്.
” മാഡം അവൻ വരുന്നുണ്ട്. അവന്റെ ട്രക്കിൽ മാഡത്തിന്റെ കാർ കെട്ടിവലിച് അവന്റെ ഗാരേജിലേക്ക് കൊണ്ട് പോകാം. ഞാനും മാഡവും എന്റെ കാറിൽ അവന്റെ പിന്നാലെ പോയ മതി. അവിടെ ചെന്നിട്ടു വണ്ടി ഓടിക്കാൻ പറ്റുന്ന കണ്ടിഷനിൽ ആക്കിയിട്ടു, കാറും കൊണ്ട് എന്റെ ഗാരേജിലേക്ക് പോകാം. ബാക്കി പണി അവിടെ നിന്നും നോക്കാം ” ഗിരി പറഞ്ഞു