ദി മെക്കാനിക് 4 [ J. K.]

Posted by

ആകാശം പെട്ടെന്ന് ഇരുണ്ടുതുടങ്ങി, അന്ധകാരം നിറയാൻ തുടങ്ങി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞുകാണും ഒരു കാർ അവിടെ വന്ന് നിന്നു. എനിക്ക് വളരെ അധികം ആശ്വാസം നൽകിക്കൊണ്ട് അതിൽ നിന്നും ഗിരി ഇറങ്ങി.

ഗിരി എന്റെ അടുത്തേക്ക് ഓടിവന്നു.
” മാഡം കുഴപ്പം ഒന്നും ഇല്ലല്ലോ? എവിടെ എങ്കിലും വേദനിക്കുന്നുണ്ടോ? ഹോസ്പിറ്റലിൽ പോകണോ? വന്ന വഴി,ഗിരി ചോദ്യങ്ങളുടെ ശരവർഷം തന്നെ എനിക്ക് നേരെ എയ്തു.

” എനിക്ക് ഒരു കുഴപ്പവും ഇല്ലാ ” ഞാൻ പറഞ്ഞു.

” ഹോ…ഇപ്പോഴാ സമാദാനമായത് , ഞാൻ കുറച്ച് ടെൻഷൻ അടിച്ചു ” അവൻ എന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.

” ഇനി കാർ നോക്കി നോക്കട്ടേ….. ഓഹ്.. മൈ…. ഗോഡ്… ” കാറിന്റെ അവസ്ഥ കണ്ടു ഗിരി പോലും ദൈവത്തെ വിളിച്ചുപോയി.

” ഇത് പണ്ട് ഒരു കാർ ആയിരുന്നു… എന്നാൽ  ഇപ്പോളല്ല…. ഇത് എങ്ങനെ സാധിക്കുന്നു ..??? ” കളിയാക്കികൊണ്ട് ഗിരി ചോദിച്ചു.

” എല്ലാ ആണുങ്ങളും കണക്കാണ്! ” ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു. അതിനു ശേഷം നടന്ന സംഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ ഗിരിയോടെ പറഞ്ഞു.
” ഞാൻ തട്ടി പോകാഞ്ഞത് തന്നെ വല്ല്യ കാര്യം ആണ്. ” ഞാൻ പറഞ്ഞു നിർത്തി.

ഗിരി കാറിന്റെ ചുറ്റും നടന്ന് നോക്കി.

” ആ കാണുന്ന ഹംബിന്റെ മുകളിൽകൂടിയല്ലേ കാർ ചാടിയത്?? ” അവൻ ചോദിച്ചു.

” മ്മ്മ്മ്മ് ”

” ഹ്ഹ്മ്മ്‌ ” അതും പറഞ്ഞു ഗിരി മുട്ടിൽ ഇരുന്ന്, കാറിന്റെ അടിഭാഗം ചെക്ക് ചെയ്തു.
ഒന്ന് രണ്ടു മിനിറ്റ് എന്തൊക്കെയോ നോക്കിയ ശേഷം നിരാശനായി എഴുന്നേറ്റു.

” വണ്ടിയുടെ പരിപ്പിളക്കിയിട്ടുണ്ട്… ആക്സിൽ ഒടിഞ്ഞു, ഫ്ലോർ ഡാമേജ് ആയിണ്ട്, ഹെഡ്ലൈറ്റ് പോയി,.. അത്യാവശ്യം പണി വേണ്ടി വരും. ” ഗിരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *