അവൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയാം, ആദ്യം പേടിക്കും, ടെൻഷൻ അടിക്കും.. ഞാൻ ഓക്കേ ആണെന്ന് അറിയുമ്പോൾ സമാധാനിപ്പിക്കും. പിന്നെ കാറിന്റെ കാര്യം ആലോചിച് ടെൻഷൻ അടിക്കും. ഏറ്റവും അവസാനം ” ഞാൻ അന്നേ പറഞ്ഞതല്ലേ ” എന്നും പറഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ കുറ്റം പറയും.
“മ്മ് ഇനി ഇപ്പൊ ഞാനും കാറും എങ്ങനെ വീട്ടിൽ എത്തും? ആരെയാ ഒന്ന് ഹെല്പ്ന് വിളിക്കാ?? ” അർജുനെ വിളിക്കാൻ പറ്റില്ല… അവൻ 4 ദിവസത്തെ കോൺഫറൻസിനായി പോയിരിക്കയാണ് .എന്റെ ബെസ്റ്റ് ഫ്രണ്ട് റിയയെ വിളിക്കാം എന്ന് വിചാരിച്ചതാ.. പക്ഷെ ഇ സാഹചര്യത്തിൽ അവൾ വന്നിട്ട് ഉപകാരമില്ല. എനിക്കാണേൽ എങ്ങനെ എങ്കിലും ഇവിടെ നിന്നും പോയാൽ മതി.
ഇനി ആരെ വിളിക്കാൻ??? ആരെ വിളിക്കും??? ഞാൻ എന്നോട് തന്നെ ചോദിച്ചു.
” ഗിരി…..യെസ്…..അവനെ വിളിക്കാം. ഇ സാഹചര്യത്തിൽ ഗിരിയാണ് ഏറ്റവും നല്ല ഓപ്ഷൻ ” അതൊരു യുറേക്ക മൊമെന്റ് ആയിരുന്നു.
ഞാൻ വേഗം ഫോൺ എടുത്ത് ഗിരിയെ വിളിച്ചു. ഉടനെ അവൻ എടുത്തു. ഞാൻ കരച്ചിൽ അടക്കി എങ്ങനെ ഒക്കെയോ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. ഗിരി ഉടനെ എത്താം എന്നും പറഞ്ഞു കോൾ വെച്ചു.
എനിക്കു ചെറിയ ഒരു ആശ്വാസമായി. ഗിരി വരുന്നുണ്ടല്ലോ…..ഞാൻ ഗിരി വരുന്നതും കാത്ത് കാറിനകത്തു ഇരുന്നു. കാറിന്റെ അകത്തു സമാധാനമായി ഇരുന്നു വണ്ടികൾ കടന്നുപോകുന്നതും നോക്കികൊണ്ടിരുന്നു. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്, ഒരു കാറോ, ബൈക്കോ, സൈക്കിളോ എന്തിനു നടന്ന് പോകുന്ന ചേട്ടൻ പോലും എന്നോട് ഹെല്പ് വേണോ എന്ന് ചോദിക്കുന്നില്ല. ചില ആൾക്കാർ സ്പീഡ് കുറയ്ക്കും, വണ്ടി ഇടിച്ചു കിടക്കുന്നതു നോക്കിട്ടു പോകും.