എനിക്ക് ഇ ഹൈവെയിൽ നിന്നും വേഗം പുറത്തെത്തണമായിരുന്നു. ഈ വഴി കുറച്ചു പ്രശ്നമാണ്, കള്ളന്മാരുടെ ശല്യം ഒരുപാടുള്ള സ്ഥലം ആണെന്ന് ഞാൻ വായിച്ചിട്ടുണ്ടായിരുന്നു.ഒരു കൊല്ലമായി കാർ ഓടിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഞാൻ പ്രൊ ആയിട്ടില്ല.
പ്രോജെക്ടിന്റെ വിജയവും, കള്ളന്മാരുടെ പേടിയും എല്ലാം കൂടി എന്റെ തലച്ചോർ വളരെ അധികം വർക്ക് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ വണ്ടിയുടെ വേഗത കൂടിയത് ഞാൻ ശ്രദ്ധിച്ചില്ല. എന്റെ മൊബൈൽ റിങ് ചെയതപ്പോഴാണ് എന്റെ ചിന്തകളുടെ കണ്ണി പൊട്ടിയത്
” ആഹ് നശിപ്പിച്ചു. ” എന്റെ ഫോൺ ഹാൻഡ് ബാഗിന്റെ അകത്താണ്, അതാണേൽ സിബ് ഇട്ടു അടച്ചു വച്ചിരിക്കുകയാണ്. കാർ നിർത്താനോ, വേഗത കുറക്കാനോ ഞാൻ മിനക്കേട്ടില്ല. കാർ ഓടിച്ചുകൊണ്ട് തന്നെ ബാഗിന്റെ സിബ് തുറക്കാൻ നോക്കി.
സ്ത്രീകൾ മൾട്ടി ടാസ്കിങ്കിൽ അടിപൊളി ആണെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഞാൻ ആാാ കൂട്ടത്തിൽ പെടില്ല. എന്റെ ശ്രദ്ധ റോഡിൽ നിന്നും മാറി, ബാഗ് തുറന്നു ഫോൺ എടുക്കുന്നതിലായി. ഒന്നുരണ്ടു സെക്കന്റ്…ഫോൺ എടുത്ത്, തിരിഞ്ഞു റോഡിലേക്ക് നോക്കിയ ഞാൻ കാണുന്നത്, വളരെ അടുത്ത് ഒരു സ്പീഡ് ഹമ്പ് ആണ്. എന്റെ തൊണ്ടയിൽ നിന്നും ഒരു ആർത്താനാദം ഉയർന്നു.
” അആഹ്ഹ… ഓഒഹ്ഹ്….ഷിറ്റ്….. “സ്പീഡ് ഹമ്പ് വളരെ അടുത്തത്തി. അടുത്ത നിമിഷം വണ്ടി അതിൽ കയറി.
അടുത്ത ഒരു സെക്കന്റ് വണ്ടി എയറിലാണ്, ഒരു സെക്കന്റിന് ശേഷം,വണ്ടി വലിയ ശബ്ദത്തോടെ താഴെ വീണു. ഇത്രയും സമയവും എന്റെ കൈ സ്റ്റീറിങ് വീലിൽ തന്നെ മുറുക്കെ പിടിച്ചിരുന്നു. ടയർ താഴെ മുട്ടിയതും എന്റെ കൈകൾ ഇടത്തേക്ക് തിരിഞ്ഞു. അടുത്തത് ഞാൻ കാണുന്നത്, എന്റെ കാർ റോഡിന്റെ സൈഡിൽ നിന്നിരുന്ന ആൽമരത്തിന്റെ നേരെ പാഞ്ഞു ചെല്ലുന്നതാണ്.