‘” ഹഹഹ… ഭയങ്കര വർണന ആണലോ!!!” ഞാൻ കുലുങ്ങി ചിരിച്ചുകൊണ്ട് ഗിരിയോട് പറഞ്ഞു.
” അആ അതാണ് ഇവന്റെ കഴിവ്. ” ഗിരി ഗ്ലാസിൽ നിന്നും ഒരു സിപ് എടുത്തു.
” ഞാൻ ഇതൊന്നും കഴിക്കാറില്ല ” ഞാൻ പറഞ്ഞു.
” ഓഹ് മാഡം കഴിക്കില്ലേ??? ” ഗിരി ചോദിച്ചു.
” കഴിക്കും …. !, വല്ലപ്പോഴുമൊക്കെ കഴിക്കും, ചില പ്രത്യേക ബ്രാൻഡ്‌സ് മാത്രം!!!” ഞാൻ പറഞ്ഞു.
” മാഡം…. ഇവിടെ ഇപ്പൊ മാഡത്തിന്റെ സ്പെഷ്യൽ ബ്രാൻഡ് ഒന്നും കിട്ടില്ല… ഹിഹിഹി ” അവൻ എന്നെ കളിയാക്കികൊണ്ട് പറഞ്ഞു.
” മാഡത്തിന് ഒരെണ്ണം ഒഴിക്കട്ടെ? ഒരു കയ്യിൽ കുപ്പിയും മറ്റേ കയ്യിൽ ഒഴിഞ്ഞ ഗ്ലാസും പിടിച്ച് ഗിരി ചോദിച്ചു.
” മ്മ്മ് ഓക്കേ… പക്ഷെ ചെറുത് മതി. ഞാൻ പറഞ്ഞു. ഗിരി ഒരു ചെറിയ പെഗ് ഒഴിച്, അതിൽ നന്നായി തണുത്ത വെള്ളം ഫിൽ ചെയ്തു, എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി.
” മാഡം… ധാ ഈ പുതപ്പു എടുത്തോളൂ..!” റൂമിനകത്തേക്ക് കയറി വന്ന പപ്പു ഒരു പുതപ്പു എനിക്ക് നേരെ നീട്ടി.
” താങ്ക്സ് പപ്പു ” ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് പപ്പുവിന് കൊടുത്തു, പുതപ്പ് വാങ്ങി പുതച്ചു.
” ആഹാ.. മാഡവും ഞങളുടെ കമ്പനിയിൽ ചേർന്നോ?? വെൽക്കം ടു ദി ക്ലബ് ” ഗ്ലാസ് എനിക്ക് തന്നുകൊണ്ട് പപ്പു പറഞ്ഞു.
” ഹഹഹ താങ്ക്സ് ” പപ്പു പോയി അയാളുടെ പഴയ സ്ഥലത്തിരുന്നു. ഞാൻ ഗ്ലാസ് എന്റെ ചുണ്ടോടു അടുപ്പിച്ച് ഒരു സിപ് എടുത്തു.
” ഈൗ… ഇത് ഭയങ്കര സ്ട്രോങ്ങ് ആണല്ലോ ”
റം സിപ് ചെയ്തതും ഞാൻ പറഞ്ഞു. അവർ എന്റെ മുഖഭാവം കണ്ടു പൊട്ടി ചിരിച്ചു.