” ഇന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. നാളെ വെൽഡിങ് മെഷീൻ കിട്ടിയിട്ട് ബാക്കി കൂടി തീർക്കാം ” പപ്പു ഒരു സിപ് എടുത്ത് കൊണ്ട് പറഞ്ഞു.
“ഏഹ്… ഓക്കേ…. എന്നാൽ ഞാൻ പൊട്ടെ…” അതും പറഞ്ഞ് ഞാൻ തിരിഞ്ഞു.
” മാഡം… റിലാക്സ്….. ഇവിടെ വന്നിരുന്നേ…. പ്ലീസ് ” ഗിരി പറഞ്ഞു.
” ഏയ്.. ഇല്ലില്ല…. കുഴപ്പമില്ല…. നിങ്ങളുടെ പരിപാടികൾ നടക്കട്ടെ… ” ഞാൻ വീണ്ടും പറഞ്ഞു.
” മാഡം…. നാണക്കേടൊന്നും വിചാരിക്കണ്ട…. ഇവിടെ ഇരുന്നോളു…. കിടന്നിട്ടു ഉറക്കം വരുന്നില്ലെങ്കിൽ പിന്നെ അവിടെ പോയി കിടക്കുന്നതിൽ അർത്ഥം ഇല്ലാ.. ഇവിടെ ആണെങ്കിൽ സംസാരിച്ചിരിക്കുകയെങ്കിലും ചെയ്യാം.. ” പപ്പു പറഞ്ഞു.
പപ്പു പറഞ്ഞത് ശരിയാണ്. റൂമിൽ പോയാൽ ഞാൻ ബോറടിച്ചു മരിക്കും. ഗിരിയെ എനിക്ക് അറിയാവുന്നതാണ്… പപ്പുവും നല്ല ആളായിട്ടാണ് തോന്നുന്നത്. വളരെ മാന്യമായാണ് അവർ ഇതുവരെയും പെരുമാറിയത്. അവർക്കു എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നെങ്കിൽ മുന്നേ ആകാമായിരുന്നു. റൂമിൽ പോയാലും അവർക്കു അത് പറ്റും.. അതെല്ലാം ആലോചിച്ചു കൊണ്ട് ഞാൻ ആ റൂമിന്റെ അകത്തേക്ക് കയറി അവരുടെ അടുത്തേക്ക് നടന്നു. ഗിരിയുടെ അടുത്ത് കിടന്നിരുന്ന സെറ്റിയിൽ ഇരുന്നു.
” മാഡത്തിന് ഉറക്കം വരുന്നില്ലേ? ഗിരി എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
” ഏയ് അല്ല….ഞാൻ ഉറങ്ങി പോയതാണ്.. പക്ഷെ ഇപ്പൊ നല്ല വിശപ്പു, അപ്പൊ എഴുന്നേറ്റു. ” ഞാൻ പറഞ്ഞു.
” ഓഹ്… ഞാൻ അത് മറന്നു പോയി.. സാദാരണ ഞാൻ ഇവിടെ കുക്ക് ചെയ്യാറുള്ളതാ… പക്ഷെ ഇന്ന് നിങ്ങളെ കൂട്ടാൻ അങ്ങോട്ട് വന്ന കാരണം സമയം കിട്ടിയില്ല.” പപ്പു പറഞ്ഞു.