ദി മെക്കാനിക് 4 [ J. K.]

Posted by

” ഇവിടുത്തെ മോഷണങ്ങളെ പറ്റി ഞാനും വായിച്ചിട്ടുണ്ട് ” ഗിരി പറഞ്ഞു. അവൻ കസേരയിൽ ഇരുന്നു ഒരു സിഗരറ്റ് കത്തിച്ചു.

” പിന്നെ എന്ത് ചെയ്യും? ഇവിടെ അടുത്ത് ലോഡ്ജോ,  ഹോട്ടലോ എങ്ങാനും കിട്ടുമോ? ഞാൻ ചോദിച്ചു.

” മാഡം.. ഒന്ന് ചുറ്റും നോക്കിക്കേ… ഇവിടെ വീടുകൾ തന്നെ കുറവാണു.. ലോഡ്ജും ഹോട്ടലും ഒന്നും ഇവിടെ കിട്ടില്ല.” പപ്പു പറഞ്ഞു.

” ഞാൻ പിന്നെ എന്ത് ചെയ്യും? ” എന്റെ ശബ്ദം ഉയർന്നു.

” മാഡം ടെൻഷൻ അടിക്കേണ്ട… ഗരാജിന്റെ പിന്നിലാണ് എന്റെ റൂം. മാഡം അവിടെ കിടന്നോളു., ഞാനും ഗിരിയും വണ്ടിയുടെ പണി തീർത്തിട്ട് ടൂൾ റൂമിൽ കിടന്നോളാം. ” പപ്പു ശാന്തനായി പറഞ്ഞു.

ഞാൻ കുറച്ച് സമയം ആലോചിച്ചു.
” എനിക്ക് വേറെ വഴിയില്ല. ഗിരി കൂടെയുള്ള കാരണം അത്രയ്ക്ക് അങ്ങോട്ട്‌ പേടിക്കണ്ട. നാളെ നേരത്തെ എണീറ്റു ഗിരിയുടെ കാർ എടുത്ത് വീട്ടിൽ പോകാം.! മ്മ്മ് ”

” മ്മ് ഓക്കേ…. റൂം എവിടെയാ? ” ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു. പപ്പുവും ഗിരിയും എഴുന്നേറ്റു. പപ്പു മുന്നിലും, ഞാനും ഗിരിയും പിന്നിലുമായി നടന്ന്. ഒരു മിനുട്ടിനുള്ളിൽ ഞങൾ റൂമിലെത്തി.

അതൊരു ചെറിയ, വൃത്തിയുള്ള റൂം ആയിരുന്നു. ചുമരെല്ലാം വെള്ള പെയിന്റ് അടിച്ചു വൃത്തിയായി സൂക്ഷിച്ചിരുന്നു. ഒരു ചുമരിൽ കുറച്ച് കാറുകളുടെ പോസ്റ്റർ, മറ്റേ ചുമരിൽ ഒന്ന് രണ്ടു നടിമാരുടെ സെക്സി പോസ്റ്ററുകളും ഒട്ടിച്ചു വച്ചിരുന്നു. ഒരു മൂലയിൽ ഒരു മേശയും കസേരയും ഉണ്ടായിരുന്നു. പിന്നെ ഒരു സിംഗിൾ ബെഡ്ഡ്.ഞാൻ എന്റെ ഹാൻഡ് ബാഗ് മേശയിൽ വെച്ച്, അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *