” കാറിനു നല്ല പണി കിട്ടിയിട്ടുണ്ട്. അത്യാവശ്യം നല്ല പണി ഉണ്ട് ” പപ്പു എന്റെ അടുത്തെത്തിയപ്പോൾ പറഞ്ഞു.
” ശരിയാക്കാൻ എത്ര സമയം എടുക്കും? “ഞാൻ ചോദിച്ചു..പരിചയമില്ലാത്ത സ്ഥലത്തു, രണ്ടു പുരുഷന്മാരുടെ കൂടെ നിൽക്കാൻ എനിക്ക് എന്തോ പോലെ തോന്നി.
” ആക്സിൽ ഒടിഞ്ഞിട്ടുണ്ട്, താഴത്തെ ഫ്ലോറും പൊളിഞ്ഞിട്ടുണ്ട്, വീലിനും കംപ്ലയിന്റ് ഉണ്ട്. ആക്സിൽ വെൽഡ് ചെയ്താൽ ഒരുവിധം നമുക്ക് ഓടിച്ചു പോകാം. ” പപ്പു പറഞ്ഞു.
” ഇവിടെ വെൽഡിങ് മെഷീൻ ഉണ്ടോ? ” ഗിരി ചോദിച്ചു.
” ഇല്ലാ…അടുത്തൊരു ഫാബ്രിക്കേഷൻ ഷോപ്പ് ഉണ്ട്, അവിടെ സാദനം ഉണ്ട്. പക്ഷെ അവർ ഇപ്പൊ അടച്ച് പോയിക്കാണും… ഇന്നിനി അവരെ പ്രതീക്ഷിക്കണ്ട ” പപ്പു പറഞ്ഞു.
” മ്മ്.. അങ്ങനെ ആണെങ്കിൽ കാർ ഇന്ന് ഇവിടെ കിടക്കട്ടെ. നമുക്ക് ഗിരിയുടെ വണ്ടിയിൽ വീട്ടിൽ പോകാം, എന്നിട്ട് നാളെ തിരിച്ചു വരാം.” ഞാൻ പറഞ്ഞു.ഗിരി തല കുലുക്കി സമ്മതിച്ചു.
” ഓഹ് മാഡം, ഇപ്പോൾ പോകാതിരിക്കുന്നതാണ് നല്ലത്. ഇ ഭാഗത്തു കള്ളന്മാരുടെ ശല്യം വളരെ കൂടുതലാണ്. രണ്ടു ദിവസം മുൻപ് രണ്ടു ആളെ തല്ലി പരുവമാക്കി പൈസ അടിച്ചോണ്ടു പോയിട്ടേ ഉള്ളു.” പപ്പു എന്റെ തീരുമാനം എതിർത്തു.
” അപ്പൊ.. ഇന്ന് ഇവിടെ നിൽക്കാനോ?? ഏയ്.. അതൊന്നും പറ്റില്ല. ” ഞാൻ പറഞ്ഞു.
” മാഡം… ഇങ്ങോട്ട് വരുന്ന വഴി എത്ര വണ്ടികൾ കണ്ടു??? 1..2… ? ഹ്മ്മ്.. കള്ളന്മാരുടെ ശല്യം ഉള്ള കാരണം ആണ്, രാത്രി ഈ വഴി പോകാൻ ആർക്കും ധൈര്യമില്ല. അപ്പൊ പിന്നെ ഗിരിയെയും മാഡത്തിനെയും അയക്കാൻ എനിക്ക് പറ്റില്ല.” പപ്പു കാര്യമായി തന്നെ പറഞ്ഞു.