ഒറ്റ രാത്രിയിൽ മാറിയ ജീവിതം [അധീര]

Posted by

‘ഫാമിലി ഡെന്റൽ മെഡിസിൻ ആൻഡ് ഓറൽ മെഡിസിൻ  ക്ലിനിക് എരഞ്ഞിപ്പാലം ‘
ചുവന്നു  കത്തുന്ന ലൈറ്റിൽ ആ ചെറിയ കെട്ടിടം തിളങ്ങി.
ഒരുപറ്റം ഡെന്റൽ ഡോക്ടഴ്സ്  അവരുടെ ജോലികളിൽ മുഴുകിയിരിക്കുന്ന ചെറിയ   ഡെന്റിസ്റ്റ് ഹോസ്പിറ്റൽ ആണ് ഇത്.
ഒഴിഞ്ഞ ബെഞ്ചിൽ  ഇരുന്ന് തുടർച്ചയായി റീൽസ് കണ്ട് കൊണ്ടിരിക്കുകയാണ് അനഘ.
ജോലി സ്ഥലത്ത് ആണെങ്കിലും അപൂർവം സമയങ്ങളിൽ മാത്രം ആണ് പേഷ്യന്റ്സ് ഇല്ലാതെ കുറച്ചു ഫ്രീ ടൈം കിട്ടുന്നത്.
” അനഘ ലഞ്ച് കഴിച്ചിരുന്നോ ? ”
ചോദ്യം കേട്ട് അവൾ തല വെട്ടിച്ചു നോക്കി.
കോ വർക്കർ ആയ ജോയൽ ആണ്. ആളൊരു കോഴിക്കുട്ടൻ ആണ്. കിട്ടുന്ന സമയത്ത് എല്ലാം ഒലിപ്പിക്കൽ ആൾക്ക് ഒരു ഹോബി ആണ്.
” ഇല്ലാ ജോയൽ…!! താൻ കഴിച്ചൊ ഞാൻ വരാം ”
ഒഴുക്കൻ മട്ടിൽ അവൾ മറുപടി കൊടുത്തു.
” എയ് വാടോ നമുക്ക് ഒരുമിച്ചിരിക്കാന്നെ ”
ആൾ വിടാൻ ഭാവം ഇല്ല എങ്കിലും  അനഘ അത് ശ്രെദ്ധിക്കാൻ പോയില്ല.
അവൾ ഫോൺ മാറ്റി വച്ചു ബാത്ത് റൂമിൽ കയറി ലോക്ക് ചെയ്തു. വെള്ളം എടുത്ത് മുഖം അടിച്ചു കഴുകി.
നേരെ കാണുന്ന കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിൽ  നോക്കി. വെള്ളം വീണപ്പോൾ തെളിഞ്ഞു കാണൂന്ന  കഴുത്തിലെ ചുവന്ന് കിടക്കുന്ന പാടുകൾ..  അതിലൂടെ അവൾ വിരൽ ഓടിച്ചു.  ശേഷം പോക്കറ്റിൽ നിന്നും ഒരു ക്രീം എടുത്ത് ധൃതിയിൽ  അവിടെ  പുരട്ടി.. സ്കിന്നിന്റെ നിറമുള്ള ആ ക്രീം ആ ചുവന്നു തുടുത്ത  പാടുകളെ അപ്പാടെ  മറച്ചു.
വാഷ് റൂമിൽ  നിന്നും ഇറങ്ങിയ അനഘ തന്റെ  ബാഗ് ലക്ഷ്യമാക്കി  നടന്നതും…  പെട്ടെന്ന്    അവളുടെ ഫോൺ ശബ്ദിക്കാൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *