എന്ന് വെച്ചാൽ ഓന്റെ ചിന്തയിൽ ഒരു ഹൂറി ഉണ്ട്… സങ്കല്പത്തിലെ ആ ഹൂറിയെ തപ്പിതപ്പി നാടായ നാടും വീടും കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങൾ കുറെയായി… മൂന്നുമാസത്തിനുള്ളിൽ വിസ വരും… അതിനുമുമ്പ് നിക്കാഹ് നടത്തിയിട്ട് പോകാനാണ് ഇക്ക ആഗ്രഹിക്കുന്നത്… വീട്ടിൽ വാപ്പ ശക്തമായി പറഞ്ഞിട്ടുണ്ട് ” ഇജ്ജ് കയറി പോയിക്കഴിഞ്ഞാൽ പേരെന്റെ പണിയെല്ലാം കഴിഞ്ഞ് തിരിച്ചു വന്നാൽ മതി അത് കഴിഞ്ഞിട്ട് നിക്കാഹ് കല്യാണമോ നോക്കാം ”
ഇക്കാ :- അപ്പോഴേക്കും ഞാൻ മൂത്ത് നരയ്ക്കും…
അങ്ങനെ മുമ്പിൽ ഇരുന്ന ഒരു കേക്കിന്റെ പീസ് കഴിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നാണ് നൗഫലിക്കയുടെ വാക്കുകൾ എന്നെ സ്വബോധത്തിലേക്ക് പിടിച്ചു കയറ്റിയത്…
നൗഫൽ ഇക്ക:- ഡാ നോക്കടാ ഓള് വരുന്നു….
ഞങ്ങൾ നാലുപേരും ആകാംക്ഷപൂർവ്വം ഡൈനിങ് ഹാളിന്റെ ഡോറിന്റെ അങ്ങോട്ട് നോക്കിയിരുന്നു…
നിങ്ങളും അല്പനേരം നോക്കിയിരിക്കൂ..
അപ്പോഴേക്കും ഞാൻ
മെയിൻ റോളിൽ ഉള്ള ഇതുവരെ വന്ന ആൾക്കാരെ ഒന്ന് പരിചയപ്പെടുത്താം…
ഞാൻ- പേര് ജംഷീദ്.. വയസ്സ് 18… ബി . കോം ഫസ്റ്റ് ഇയർ പഠിക്കുന്നു… അപ്പോൾ ഏകദേശം മനസ്സിലായി കാണുമല്ലോ അഫ്സൽ എന്റെ ഇക്കയാണ്… വയസ് 26.. ഞങ്ങൾക്ക് ഒരു സഹോദരിയുണ്ട് എന്റെ മൂത്തതും ഇക്കാന്റെ ഇളയതും നൂർജഹാൻ വയസ് 24 ഓളുടെ നിക്കാഹ് കഴിഞ്ഞു ദുബായിൽ ആണ്…
നൗഫലിക്ക് അഫ്സൽഇക്കയുടെ ഉറ്റ ചങ്ങായി ആണ്… കുട്ടിക്കാലം മുതൽ ഉള്ള കളികൂട്ടുകാരൻ…. കഥയിൽ ഇതുവരെ വന്നില്ലെങ്കിലും നാലുപേർ എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ അതുകൊണ്ട് നാലാമതൊരാൾ ഉണ്ടായിരുന്നു ഡയലോഗ് ഇതുവരെ ഇല്ലാത്തതുകൊണ്ട് നിങ്ങൾ ശ്രദ്ധിച്ചില്ല പക്ഷേ ആ ചിരിച്ചതിനകത്ത് ഒരു ‘ “ഹാ..ഹാ” പുള്ളിയുടെ ആയിരുന്നു.. അജ്മൽ ഇക്ക…