നീലക്കൊടുവേലി 9 [Fire blade]

Posted by

” സുഖം കൂടിയിട്ട് ചത്തു പോയ എത്ര ആളുകളെ നിനക്കറിയാം സിദ്ധപ്പാ..? ”

അവന്റെ ചോദ്യം കേട്ട് സിദ്ധു പുച്ഛത്തോടെ മുഖം കോട്ടി..

” ഇപ്പോ ഈ കുറച്ചു മണിക്കൂറിൽ അവളുടെ രണ്ട് വെടി പൊട്ടി, അതും നിന്റെ ഈ കതിനക്കുറ്റി പോലത്തെ സാധനം കൊണ്ട്….ഇനി എന്റെ ഇട്ടാൽ അവൾ അറിയുമോ എന്ന് കൂടി എനിക്ക് അറിയില്ല.. ”

സിദ്ധുവിന്റെ മറുപടി കേട്ട് ചിന്നൻ ചിരിച്ചു..

” അപ്പോ അതാണോ നിന്റെ പ്രശ്നം…? അത് നീ കേറ്റുമ്പോളും മുറുക്കം ഉണ്ടാവും… ”

അവൻ പറഞ്ഞത് കേട്ടു സിദ്ധു അങ്ങനെ ആവുമായിരിക്കും എന്ന് ആലോചിച്ചു…സംഗതി ഇക്കാര്യത്തിൽ ചിന്നനു തന്നെയാണ് തന്നെക്കാൾ അറിവ്…

” നീ തന്ന ആ പൊടി എന്താടാ..?? ”

സിദ്ധു ചിന്നനോട്‌ ചോദിച്ചു…

” അതൊരു സവിശേഷമായ ഒരു സാധനമാണ്.. നീ ഈ നായ്കുരണ പരിപ്പ് എന്ന് കേട്ടിട്ടുണ്ടോ..?? ”

ചിന്നൻ ചോദിച്ചപ്പോൾ സിദ്ധു അറിയാമെന്നു തലയാട്ടി…

” അത് ഒരു ചെടിയല്ലേ…തൊട്ടാൽ ചൊറിയുന്ന ഒരു ഇല..? ”

സിദ്ധു ആ ഇലയെ ഓർത്തെടുത്തു, പണ്ട് അറിയാതെ തൊട്ടിട്ടു പണി കിട്ടിയത് അവന്റെ ഉള്ളിൽ നിറഞ്ഞു..

” അത് തന്നെ .. അതിനൊരു പരിപ്പ് ഉണ്ട്, അതും അശ്വഗന്ധ എന്ന മറ്റൊരു സാധനം, പിന്നെ അമുക്കുരം വേറേം എന്തൊക്കെയോ ഉണ്ട് ഇതൊക്കെക്കൂടി എരുമപ്പാലിൽ ചേർത്ത് ഉണക്കി പൊടിച്ചു എടുക്കുന്നതോ അങ്ങനെ എന്തോക്കെയോ ആണ്…

അവർ ഇത് മുഴുവൻ പറഞ്ഞു തരില്ല, അതൊക്കെ അവരുടെ രഹസ്യകൂട്ടുകളാണ്…നമ്മുക്ക് ഇതിനു ഗുണമുണ്ടോ എന്നല്ലേ നോക്കണ്ടുള്ളൂ… ”

അവൻ പറഞ്ഞത് അത്ഭുതത്തോടെ സിദ്ധു കേട്ടു… അവൻ ആദ്യമായിട്ടായിരുന്നു ഇതൊക്കെ അറിഞ്ഞത്..

Leave a Reply

Your email address will not be published. Required fields are marked *