“ മത്തായിച്ചാ.. തിരക്കില്ലെങ്കിൽ നമുക്കാ സ്ഥലമൊന്ന് പോയി കണ്ടാലോ.. ”
അച്ചൻ, മത്തായിച്ചനെ നോക്കി.
“ ശരിയച്ചോ… ഇപ്പത്തന്നെ പോയേക്കാം.. അന്നമ്മോ.. ‘“
മത്തായിച്ചൻ നീട്ടി വിളിച്ചു.
കുലീനയായൊരു സ്ത്രീ ഇറങ്ങി വന്നു. വിളിക്കാഞ്ഞിട്ടും, അന്നാമ്മയുടെ പിന്നിൽ ലിസിയും വന്ന് നിന്നു.
“ അന്നാമ്മോ.. ഇത് ടോണി.. നമ്മുടെ നാട്ടിൽ ഒരു കച്ചവടം ചെയ്യാൻ പറ്റുമോന്ന് നോക്കാൻ വന്നതാ..”
മത്തായിച്ചൻ, അന്നാമ്മക്ക് ടോണിയെ പരിചയപ്പെടുത്തി.
“” എന്ത് കച്ചവടമാ അച്ചായാ.. ”
അന്നാമ്മ ചോദിച്ചു.
“” അത്, ഇന്നത് എന്നില്ല അന്നാമ്മോ.. ഈ നാട്ടുകാർക്ക് വേണ്ടതെല്ലാം കിട്ടുന്ന കടയാണെന്നാണ് ടോണി പറയുന്നത്…”
“” ശരിയാ അന്നാമ്മച്ചീ… നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കിട്ടും…”
ടോണി അന്നാമ്മയെ നോക്കി പറഞ്ഞു.അവന്റെ അന്നാമ്മച്ചീ എന്ന വിളി അവർക്ക് നന്നേ ബോധിച്ചു.
“” മോന്റെ നാടെവിടെയാ…”
അവർ സ്നേഹത്തോടെ ചോദിച്ചു.
“” നിലമ്പൂരിനടുത്താ അന്നാമ്മച്ചീ…”
“ ശൊ.. അത്രയും ദൂരത്ത് നിന്ന്…”
അന്നാമ്മ മൂക്കത്ത് വിരൽ വെച്ചു.
“ അന്നാമ്മോ.. ടോണി എന്നും പോയി വരികയല്ല.. ഇനി മുതൽ ഇവിടുത്തുകാരനായി, ഇവിടെ ജീവിക്കുകയാണ്.. ”
അത് കേട്ട് സന്തോഷിച്ചത് ലിസിയാണ്. ഇനിയെന്നും ടോണി ഇവിടെയുണ്ടാവും എന്നോർത്ത് അവളൊന്ന് പുളഞ്ഞു.
“ ലിസിക്കൊച്ചേ… ജോസൂട്ടൻ വിളിക്കാറില്ലേടീ…?”
അച്ചൻ ലിസിയോട് വിശേഷം ചോദിച്ചു.
“” ഉണ്ടച്ചോ.. വിളിക്കാറുണ്ട്…”
ലിസി മറുപടി പറഞ്ഞത് ടോണിയുടെ മുഖത്തേക്ക് നോക്കിയാണ്.
“ മത്തായിച്ചാ.. എന്നാ നമുക്കിറങ്ങാം.. ടോണി ഒരു കാര്യം ചെയ്യ്… നീ നിന്റെ വണ്ടിയിൽ പോയി കറിയാച്ചന്റെ കടയിൽ നിൽക്ക്.. ഞാൻ മത്തായിച്ചന്റെ കൂടെ ജീപ്പിൽ വരാം…
ഇനി നിന്റെ ശകടത്തിൽ കയറിയാൽ ശരിയാകില്ല.. “
അച്ചൻ ചിരിയോടെ പറഞ്ഞു.