“” ഞാൻ ടോണി… എനിക്ക് മാത്തുക്കുട്ടിയോട് ഒന്ന് സംസാരിക്കണമായിരുന്നു…”
“” എനിക്കിപ്പോൾ സമയമില്ല… ഒരു പാട് പണിയുണ്ട്…”
എടുത്തടിച്ച പോലെ മാത്തുക്കുട്ടി പറഞ്ഞു.
“ ശരി.. മാത്തുക്കുട്ടിയുടെ പണിയെല്ലാം കഴിഞ്ഞ് സാവധാനം മതി… ഞാൻ ഇവിടെത്തന്നെയുണ്ടാവും.. ”
ടോണി പറഞ്ഞു.
“” ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല… ഒരു പ്രാവശ്യം കൂടി ടൗണിൽ പോകേണ്ടിവരും…”
മാത്തുക്കുട്ടി ജീപ്പിൽ കയറി ഓടിച്ച് പോയി. കറിയാച്ചൻ ഇറങ്ങിവന്ന് ടോണി യോട് പറഞ്ഞു.
“” അവന് പിടിച്ചിട്ടില്ല… എന്നോടും കുറേ ദേഷ്യപ്പെട്ടു…. ‘“
“ അതൊക്കെ നമുക്ക് ശരിയാക്കാം ചേട്ടാ.. എവിടെച്ചെന്നാൽ അവനെ പിടി കിട്ടും…?””
“” ഇനിയൊരു മൂന്ന് മണിയോടെ ഇവിടെ വരും.. ‘
“ ശരി… അപ്പോൾ കാണാം.. പിന്നെ ചേട്ടാ.. ഇന്നലെ രാത്രി ശരിക്കുറങ്ങിയിട്ടേയില്ല.. ഇവിടെ കുറച്ച് നേരം ഞാനൊന്ന് ഉറങ്ങട്ടെ… ?””
“” അതെന്ത് ചോദ്യം ടോണീ… അവിടുത്തെ പണി കഴിയുന്നത് വരെ നിന്റെ ഊണും, ഉറക്കവും ഇവിടെത്തന്നെ… നീ വാ…”
കറിയാച്ചൻ അവനെ കൂട്ടിക്കൊണ്ട് പോയത് നാൻസിയുടെ മുറിയിലേക്കാണ്.. അതാണ് ഇത്തിരി വൃത്തിയുള്ളത്.. ഭംഗിയായി വിരിച്ച കട്ടിൽ ചൂണ്ടിക്കാട്ടി കറിയാച്ചൻ പറഞ്ഞു.
“” അങ്ങോട്ട് കിടന്നോ.. എത്ര നേരം വേണമെങ്കിലും ഉറങ്ങിക്കോ…. ഞാൻ വിളിക്കാൻ വരില്ല…”
തലേ രാത്രിയിലെ പോയ ഉറക്കം തീർക്കാൻ ടോണി ബെഡിലേക്ക് കിടന്നു.
==========================
ചുരം കയറി വരുന്ന ജീപ്പിന്റെ പിൻസീറ്റിലിരുന്ന് ദൂരെ നിന്നേ നാൻസി പുളകത്തോടെ കണ്ടു.. തങ്ങളുടെ കടയുടെ മുൻപിൽ നിർത്തിയിട്ട കറുത്ത ബുള്ളറ്റ്. ഹൂ… അയാൾ പോയിട്ടില്ല. കടയിൽ തന്നെയുണ്ട്..
എതിർ സീറ്റിലിരിക്കുന്ന സൗമ്യയുടെ കാതിൽ അവൾ രഹസ്യമായി കാര്യം പറഞ്ഞു. അവളും ഏന്തിവലിഞ്ഞ് നോക്കി. നിർത്തിയിട്ട ബുള്ളറ്റല്ലാതെ വേറൊന്നും അവൾ കണ്ടില്ല..
കടയുടെ മുന്നിൽ നിർത്തിയ ജീപ്പിൽ നിന്നും രണ്ടാളുംഇറങ്ങി.
നാൻസിപ്രതീക്ഷയോടെ ചുറ്റും നോക്കി. രണ്ട് മൂന്നാളുകൾ കടയിൽ ചായ കുടിച്ചിരിപ്പുണ്ട്.. അയാളെ മാത്രം കാണുന്നില്ല.