അതോടെ മാത്തുക്കുട്ടിയൊന്ന് അടങ്ങി. എങ്കിലും അവന്റെ മുഖം ക്ഷോഭത്താൽ വിറക്കുന്നുണ്ടായിരുന്നു.
“” ഏതായാലും ഞാൻ സാധനങ്ങളൊക്കെ ഇറക്കട്ടെ… എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട ഒരുത്തനേയും മാത്തുക്കുട്ടി വെറുതേ വിടില്ല…”
പുറത്തേക്കിറങ്ങിയ മാത്തുക്കുട്ടിയുടെ മുഖഭാവം എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയായിരുന്നു.
ജീപ്പിനടുത്ത് അപ്പോഴേക്കും കുറച്ച് സ്ത്രീകളും, കുട്ടികളുമൊക്കെ കൂടിയിട്ടുണ്ട്. താഴെ പുരയിൽ ലില്ലിത്തള്ള മാത്തുക്കുട്ടിയോട് പറഞ്ഞു.
“ എടാ മാത്തുക്കുട്ടീ… പെട്ടെന്ന് എടുത്ത് താടാ… ഇനിയേതായാലും കുറച്ച് ദിവസം കൂടിയല്ലേ നിന്റെയീ നെഗളിപ്പൊള്ളൂ…”
അത് കൂടി കേട്ടതോടെ മാത്തുക്കുട്ടി പൊട്ടിത്തെറിച്ചു.
“” ദേ, ലില്ലിത്തള്ളേ… ഇത്രയും കാലം ഈ മാത്തുക്കുട്ടി കൊണ്ട് വന്ന് തന്നതാ ഈ മണിമലയിലെ ഓരോരുത്തരുടേയും തടി… എങ്ങാണ്ടൂന്നുംഒരുത്തൻ വന്നെന്ന് കരുതി എന്റെ തലയിൽ കേറല്ലേ.. വന്നവൻ അങ്ങ് പോകും.. അപ്പഴും ഈ മാത്തുക്കുട്ടിയേകാണൂ. ..
മാത്തുക്കുട്ടിയെ ചൊറിയാൻ വരല്ലേ… “
ദേഷ്യത്തോടെ അവൻ ജീപ്പിനുള്ളിലേക്ക് തലയിട്ട് ഓരോ സാധനങ്ങൾ പുറത്തേക്കെടുത്തു. ചെറിയ കവറുകളിലായി വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാമുണ്ട്. ഓരോ കവറിലും പേരെഴുതി സ്റ്റിക്കറും ഒട്ടിച്ചിട്ടുണ്ട്. പേര് നോക്കി ഓരോരുത്തർക്കായി എടുത്ത് കൊടുത്തു. ഓരോ കവർ എടുത്ത് തിരിയുമ്പോഴും റോഡിന്റെ മറുഭാഗത്ത്, വൈകുന്നേരങ്ങളിൽ വെടിപറഞ്ഞിരിക്കാൻ വേണ്ടി പിടിച്ചിട്ട, ഇലക്ട്രിക് പോസ്റ്റിന്റെ ഇരിപ്പിടത്തിൽ ഇരുന്ന് സുമുഖനായൊരാൾ തന്നെ നോക്കുന്നത് മാത്തുക്കുട്ടികണ്ടു. അയാൾ ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുകയാണ്.
ഒരു പ്രാവശ്യം നോക്കിയപ്പോൾ അയാൾ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. മാത്തുക്കുട്ടി പെട്ടെന്ന് തല ജീപ്പിനുള്ളിലേക്കിട്ടു.
കറിയാച്ചനുള്ള ഒരു പഴക്കുല എടുത്ത് കടയിലേക്ക് കയറി. കുല തൂക്കി തിരിഞ്ഞ മാത്തുക്കുട്ടി ഞെട്ടിപ്പോയി.
തൊട്ടുമുന്നിൽ അയാൾ..
ടോണി ചിരിയോടെ പറഞ്ഞു.