‘അമ്മ : ഡാ..രാവിലെ തുടങ്ങ് രണ്ടും കൂടി.
ചേട്ടത്തി: ഞാൻ പാവമായൊണ്ടല്ലേ, ഇവനും ഇവന്റെ ചേട്ടനും കൂടെ എന്നെ കളിയാക്കുന്നെ.
ഇത് കേട്ടോണ്ട് റൂമിൽ നിന്ന് വന്ന ചേട്ടൻ “ഓ ഒരു പാവക്കുട്ടി” ഒരുങ്ങി നിൽക്കുന്ന എന്നെ കണ്ടോണ്ട് …അല്ല രാവിലെ സാർ കിതർ സെ ജാഓഹ്”.
‘അമ്മ: ഒരു തവികണ്ണ വാങ്ങി വെച്ചട്ടുണ്ടല്ലോ, ഇപ്പൊ അതും എടുത്ത് പോവും പാതിരാത്രി വന്നു കേറും. ഇതാണ് നിന്റെ അനിയന്റെ സ്ഥിരം ഏർപ്പാട്. മനുഷ്യന്റെ ഉറക്കം കളയാൻ.
ചേട്ടൻ: അത്രയല്ലേ ഉള്ളു…
‘അമ്മ: അങ്ങനെ പോയ ചിലരും കൂട്ടുപോയവരും ഇവിട ഇരിപ്പൂണ്ട്.
ഒരു കളിയാക്കൽ ചുവയോടെ അമ്മ പറഞ്ഞതും ചേട്ടന്റയും ചേച്ചിയുടെയും മുഖം ചളിച്ചതും ഞാൻ ചിരിച്ചതും ഒരുമിച്ചാരുന്നു.
രണ്ടു ദോശ തിന്നുന്നു വരുത്തി ഞാൻ ചെവിയുമെടുത്തിറങ്ങി..
“ബൈ ഗയ്‌സ്”…എന്നെല്ലാവരുമോടായി പറഞ്ഞു ബൈക്കിലേക്കു കേറി സ്‌റ്റാർട്ടാക്കി ഞാൻ ബസ്റ്റോപ് ലക്ഷ്യമാക്കി പാഞ്ഞു.
ഞാൻ അവിടെത്തിയപ്പോൾ മിസ്സിനെ അവിടെ കണ്ടില്ല. ഞാൻ ഫോണെടുത്തു വിളിക്കാൻ പോയതും “രമേശൻ” ഹോൺ അടിച്ചു വളവു തിരിഞ്ഞുവരുന്നു. ഞാൻ അങ്ങോട്ടേക്ക് നോക്കിയതും. ബസ് എന്റെ ഓപ്പോസിറ്റ സൈഡിൽ കൊണ്ട് ചവിട്ടി. ഞാൻ ഡ്രൈവർ ശ്യാമിനെ കൈ ഉയർത്തി കാണിച്ചു. അവൻ ഡബിൾ ബെൽ അടിച്ചതും “അവന്റെ കൊച്ചു കിണറ്റിന്റെ തോടിമേൽ ഇരിക്കുന്നപോലെ” അവൻ ചിറിപ്പാഞ്ഞു. അപ്പോൾ അപ്പുറത്തു നിന്നും പിറകിലൂടെ മിസ്സ് നടന്നുവന്നു വണ്ടിയിൽ കേറി. പോവാം..ഞാൻ കണ്ണാടിയിലൂടെ മിസ്സിന്റെ മുഖം കണ്ടു. ഞാൻ ബൈക്കെടുത്ത് മുന്നോട്ടേക്കു നീങ്ങി.