അന്ന.. ലാഘവത്തോടെ അയാളോട് പറഞ്ഞു. എനിക്കും അതുതന്നെയാ പെട്ടെന്ന് കാര്യങ്ങൾ പറയണം. സൊ ഏട്ടാ എനിക്കിങ്ങനെ പ്രേമം കാര്യങ്ങളൊന്നും ഇഷ്ടമല്ല. Sorry.
അയാൾ.. മോളെ നിനക്ക് എന്നെ അറിയില്ല. നീ ഇത് പറയുന്നോ. അതോ ഞാൻ പറയിപ്പിക്കണോ.
കുറച്ചു ദേഷ്യത്തോടെ അയാൾ അത് പറഞ്ഞപ്പോൾ അന്നയും കൂട്ടുകാരിയും ഒന്ന് പേടിച്ചു.
അയാൾ.. ഒന്ന് വേഗം പറ കൊച്ചേ എനിക്ക് കേൾക്കാൻ ധൃതി ആയി.
പെട്ടെന്ന് പുറകിൽ നിന്നും ജോർജിന്റെ ശബ്ദം. ഞാൻ പറഞ്ഞാൽ മതിയോ ചേട്ടാ.
ഒരു അമ്പരപ്പോടെ എല്ലാവരും അങ്ങോട്ട് നോക്കി. അന്നയുടെ മുഖത്തു വീണ്ടും പേടി വന്നു.
അയാൾ.. നീയെതാടാ..
ജോർജ്.. അതെന്തെങ്കിലും ആയിക്കോട്ടെ ചേട്ടന് ഇപ്പോൾ എന്താ പ്രശ്നം.
അയാൾ.. Da മൈ.. നീ ഇതിൽ ഇടപെടേണ്ട. നല്ല രീതിയിൽ ഇവിടുന്നു പോണെങ്കിൽ വേഗം പോകാൻ നോക്ക്.
അത് പറഞ്ഞപ്പോൾ അയാളുടെ ഒപ്പമുള്ളവർ ജോർജിന്റ നേരെ തിരിഞ്ഞു.
ഇതെല്ലാം കണ്ടു പേടിച്ചു നിൽക്കുകയാണ് അന്ന.
അവൻ തെറി വിളിച്ചപ്പോൾ ജോർജിന്റെ സ്വഭാവം പതിയെ മാറി. ചിരിച്ചുകൊണ്ടിരുന്ന അവൻ മുഖം കനപ്പിച്ചു. പോക്കറ്റിൽ നിന്നും മദ്യം എടുത്തു. കുറച്ചു കുടിച്ചു.
ട്ടെ ഒരു അടിപൊട്ടി. പിന്നെ കണ്ടത് ജോർജിന്റെ അടികൊണ്ട് അയാൾ വീഴുന്നതാണ്.
ഇത് കണ്ടു മറ്റുള്ളവരൊക്കെ പേടിച്ചു അവിടെ നിന്നും പോയി.
അന്നയും കൂട്ടുകാരിയും ഓടിപോയി.
കോളേജ് ക്യാമ്പസ്സിലെ അവന്റെ കള്ളുകുടി. ഓടുന്നതിനിടയിൽ അന്ന പറഞ്ഞു.
അവൻ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു. എന്നാ ഒരു അടി ആയിരുന്നു. ആൺകുട്ടികളായാൽ അങ്ങനെ വേണം.