അന്ന.. അന്ന.
അവളുടെ കൂട്ടുകാരി ഇടയ്ക്കിടയ്ക്ക് ജോർജിനെ നോക്കുന്നുണ്ടായിരുന്നു.
വിഷ്ണു.. ആദ്യമായിട്ടാ ഒരു നൃത്തം ഫുൾ ഇരുന്ന് കാണുന്നെ.
അന്ന.. ആണോ ഓക്കേ താങ്ക്സ്..
സ്വരൂപ്.. ഏത് കോളേജിലാ
അന്ന.. തിരുവല്ല സെന്റ് തെരേസ.
ഇതൊന്നും ശ്രദ്ദിക്കാത്ത ഇരിക്കുന്ന ജോർജ് നെ ഇടക്ക് നോക്കുന്നു.
അന്ന.. ഞങ്ങൾ പോട്ടെ ഏട്ടാ. നല്ല Tired ആണ്.
വിഷ്ണു.. ഓഹ് അതിനെന്താ..
അവർ പോകുന്നു.
പോകുന്നതിനിടയിൽ കൂട്ടുകാരി അന്നയോടു.
എന്ത് ഭംഗിയാ അവനെ കാണാൻ.
അന്ന.. നീ തുടങ്ങിയോ പെണ്ണെ..
കൂട്ടുകാരി.. അതല്ലെടീ നമ്മുടെ കോളേജിൽ ഇതുപോലെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ. എന്റെ മാതാവേ.
അന്ന.. De മോളെ. വെറും വായി നോക്കികളാ എല്ലാവരും. നീ വന്നേ.
അവർ വേഗത്തിൽ പോകുന്നു.
കുറച്ചപ്പുറത്തു ഇവർ വരുന്നതും നോക്കി നിൽക്കുകയായിരുന്നു മറ്റു കോളേജിലെ സീനിയർ ആൺകുട്ടികൾ.
ഇത് കണ്ട അന്ന കൂറ്റകാരിയോട്…
കണ്ടോ അടുത്തത്. ഞാൻ പറഞ്ഞില്ലേ.
കൂട്ടുകാരി.. De ഇതൊക്കെ ഒരു രസമല്ലേ. അതൊക്കെ അതിന്റെതായ രീതിയിൽ എടുക്കണം.
അന്ന.. ഹോ ഇങ്ങനൊരു പെണ്ണ്. ങും നീ വാ
അവരുടെ അടുത്തെത്തിയപ്പോൾ ബോയ്സ് കൈ കാണിച്ചു നിൽക്കാൻ പറഞ്ഞു.
അന്നയും കൂട്ടുകാരിയും അവിടെ നിന്നു എന്തെ എന്ന് ചോദിച്ചു.
നല്ല ഡാൻസ് ആയിരുന്നുട്ടോ. കുട്ടീടെ പേരെന്താ?
അന്ന.. അന്ന.. ഏട്ടാ നല്ല ക്ഷീണമുണ്ട് പൊയ്ക്കോട്ടേ.
അയാൾ.. അതെന്താ പെട്ടെന്നു. അയാൾ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.
അന്നയും കൂട്ടുകാരിയും പേടിച്ചു.
അയാൾ.. എന്റെ അന്നേ ഉള്ളത് പറയാമല്ലോ. എനിക്ക് തന്നെ ഇഷ്ടപ്പെട്ടു. വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ പറയാനാ എനിക്കിഷ്ടം.