ജോർജ്.. നിങ്ങൾ നോക്കിയത് മതി. പരിപാടി കാണാൻ നോക്ക്.
സ്റ്റേജിൽ ഗാനം മുഴങ്ങി. നൃത്തം ആരംഭിച്ചു. ഓരോ ചുവടുകളും വളരെ ലാഘവത്തോടെ അവൾ കളിക്കുന്നു. മൂവർ സംഘം നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ട്. അവളുടെ ഗഭീരമായ നൃത്തം എല്ലാവരെയും എണീപ്പിച്ചു കയ്യടിപ്പിച്ചു.
സ്വരൂപ്.. ഞാൻ ആദ്യമായിട്ടാ ഇങ്ങനത്തെ പരിപാടി ഫുൾ ഇരുന്നു കാണുന്നത്.
വിഷ്ണു.. ഞാനും ആദ്യമായിട്ടാ. ഇതിനു ഇത്രെയും ഭംഗി ഉണ്ടായിരുന്നോ. തൊട്ടു മുമ്പിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു.
ജോർജ് വാ നമുക്ക് നമ്മുടെ സ്റ്റേജിലേക്കി പോകാം
വിഷ്ണു… ഇഷ്ടപെടാത്ത രീതിയിൽ. കുറച്ചു കഴിഞ്ഞു പോയാൽ പോരെ..
ജോർജ്.. പോരാ. ഇനി വൈകിയാൽ നീ പുതിയ ഹെഡ്സെറ്റ് വാങ്ങും.
സ്വരൂപ്.. ചിരിക്കുന്നു.
മൂവരും നടന്നു നീങ്ങുമ്പോൾ അന്നയും അവളുടെ കൂട്ടുകാരിയും നടന്നു വരുന്നത് കണ്ടു.
സ്വരൂപ്.. Da അത് അവരല്ലേ നമുക്കൊന്ന് congrats പറഞ്ഞിട്ട് വരാം.
ജോർജ്.. നീ വന്നെടാ കോപ്പ്. നിനക്കൊന്നും വേറെ പണിയില്ലേ
സ്വരൂപ്… അതില്ലാത്തത് കൊണ്ടാണല്ലോ ഇങ്ങോട്ട് വന്നത്.
വിഷ്ണു.. പെൺകുട്ടികളെ നോക്കുന്നതിനിടയിൽ. ശരിയാ ഒന്ന് കണ്ടേക്കാം.
മൂവരും അവരുടെ അടുത്തേക്ക് പോകുന്നു.
അടുത്ത് കണ്ടപ്പോഴാണ് അവളുടെ സൗന്ദര്യം അവർക്കു മനസിലായത്. തിളങ്ങുന്ന കണ്ണുകൾ. തത്തമ്മ ചുണ്ടുകൾ.
അവർ അവരുടെ മുമ്പിൽ ചെന്ന് നിന്നു.
സ്വരൂപ്.. എസ്ക്യൂസ്‌മേ പരിപാടി നല്ല സൂപ്പർ ആയിരുന്നുട്ടോ. എ
അന്ന.. സന്തോഷത്തോടെ. താങ്ക്സ്.
സ്വരൂപ്.. എന്താ കുട്ടീടെ പേര്.