വണ്ടിയെടുത്തു സീറ്റ്ബെൽറ്റ് ഇട്ടുകൊണ്ട് വണ്ടിയുടെ വേഗം കൂട്ടി ഹൈവേ ലക്ഷ്യം വെച്ച് വണ്ടി കുതിച്ചു ഹൈവെയിൽ കയറിയതും വണ്ടി ഹൈസ്പ്പീഡിൽ മുന്നോട്ട് കുതിക്കാൻ തുടങ്ങി വീട്ടിൽ എത്തി ബെല്ലടിച്ചതും ഖാലിദ് വന്ന് വാതിൽ തുറന്നു
ഹോസ്പിറ്റലിൽ ആവശ്യമുള്ള പൈസ കൊടുക്കണം ചിലവിന് അവളുടെ കൈയിൽ വേണ്ട പൈസയും കൊടുക്കണം
ശെരി…
അവളുടെ പെട്ടികളും സാധനങ്ങളുമായി അവളും ചാന്ധിനിയും തേൻ മൊഴിയും പുറത്തേക്ക് വന്നു
കരഞ്ഞു മൂക്ക് പിഴിയുന്ന ദിവ്യയെ മാമയും നൂറയും അശ്വസിപ്പിക്കുന്നുണ്ട് ദിവ്യയുടെ കരഞ്ഞു ചുവന്ന കണ്ണിൽ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങി…
ദിവ്യാ… ഏത് ഹോസ്പിറ്റലിലാ…
അമൃത…
എന്താ അമ്മേടെ പേര്…
മിനി…
എന്താ പറ്റിയെ…
ഹാർട് അറ്റാക് ആണ്…
മാറി നിന്ന് അഫിയെയെ വിളിച്ച് അവരുടെ ഡീറ്റൈൽ പറഞ്ഞു അവിടെ പരിചയമുള്ള ഡോക്ടറെ വിളിച്ച് പെട്ടന്ന് അവർക്ക് പെട്ടന്ന് ചികിത്സ തുടങ്ങാൻ ഏർപ്പാട് ചെയ്യാൻ എന്തേലും ചെയ്യാൻ പറ്റുമോന്ന് നോക്കാനും റെക്കമെൻറ്റേഷൻ എന്തേലും വേണമെങ്കിൽ ആദിയെ വിളിക്കാനും ഞാൻ അങ്ങോട്ട് വരികയാണെന്നും പറഞ്ഞു
ഖാലിദിനോട് പ്രശ്നമൊന്നുമില്ല ഇവളവിടെ എത്തും മുൻപ്തന്നെ ട്രീറ്റ്മെന്റ് തുടങ്ങും എന്ന് പറഞ്ഞു
നൂറയും മാമയും ബാബയും അവൾക്ക് പൈസ കൊടുക്കാൻ എന്നെ പ്രത്യേകം പറഞ്ഞേൽപ്പിച്ചു…
മുത്തിനെയും കൂട്ടി വണ്ടിയിലേക്ക് കയറുമ്പോ ദിവ്യ പിറകിലെ സീറ്റിൽ ഇരിപ്പുണ്ട് എറണാകുളം ലക്ഷ്യമാക്കി വണ്ടി എടുത്തു
ഹൈവേയിലൂടെ അതിവേകത്തിൽ വണ്ടി മുന്നോട്ട് കുതിച്ചു വളവുകളിൽ പോലും നൂറിൽ കുറയാത്ത സ്പീഡ് കീപ്പ് ചെയ്തു സ്ട്രൈറ്റ് റോടുകളിൽ പലപ്പോഴും മീറ്റർ സൂചി ഇരുന്നൂറും ഇരുന്നൂറ്റി ഇരുപതും തൊട്ടു വഴിയിലുള്ള സിഗ്നലുകളിലെ ചുവന്ന വെളിച്ചെങ്ങൾക്ക് ഒരു സെക്കന്റ് സമയം പോലും വണ്ടിയെ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല മിന്നുന്ന ക്യാമറ കണ്ണുകളിൽ പതിയാൻ പോലും സമയം നൽകാതെ വണ്ടി കൊച്ചിയെ തൊട്ടു ഫുൾ റേസിംഗിൽ അമൃത ഹോസ്പിറ്റലിനു മുന്നിൽ ചെന്ന് നിന്ന വണ്ടി നിന്നതും പോവല്ലേ ഇവിടെ നിക്ക് ഞാൻ വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ദിവ്യ അകത്തേക്ക് ഓടി