കാക്കൂ…കാക്കു ഞാൻ പറേന്നെ ഒന്നും കേൾക്കുന്നില്ലേ…
ഹേ… എന്താ പറഞ്ഞേ…
എന്താ ഭക്ഷണം കഴിക്കാതിരിക്കുന്നെ… മുഖമൊക്കെന്താ വല്ലാതിരിക്കുന്നെ…
ഒന്നൂല്ല…
കൈകഴുകി വരുന്ന ജിഷേച്ചി എന്നെകണ്ട് അസതെന്ന് നൊടിഞ്ഞോണ്ട് പോകുന്നത് കണ്ടു
തൊണ്ട വരളുന്ന പോലെ…
കുഴച്ച ചോറ് പ്ളേറ്റിലേക്കിട്ട് കസേരയിലേക്ക് ചാരിയിരുന്നു
എന്താ… കാക്കൂ… എന്ത് പറ്റി എന്തേലും പ്രശ്നമുണ്ടോ…
ഹേയ്…
പറ കാക്കൂ… എന്താ… എനിക്ക് പേടിയാവുന്നു…
ഒന്നൂല്ല… നീ ഭക്ഷണം കഴിച്ചേ…
(അവൾ തിരിഞ്ഞു ബിച്ചുവിനെ നോക്കി) ചേട്ടാ… ഒന്നിങ്ങോട്ട് വന്നേ…
ബിച്ചു അടുത്തേക്ക് വന്നു
ബിച്ചു : നീയെന്താ വിയർത്തിരിക്കുന്നെ… എന്ത് പറ്റി…
മുത്ത് : അറിയില്ലേട്ടാ ഞാനും കുറേനേരായി ചോദിക്കുന്നു
ഒന്നൂല്ലടാ… ഭയങ്കര ചൂട്… അതാ…
ആശാൻ : എന്താടാ… എന്തുപറ്റി…
ബിച്ചു : എന്തെന്നറിയില്ല ഇവനാകെ വിയർത്തു മുഖമൊക്കെ വല്ലാതായി…
അപ്പോഴേക്കും അടുത്തെത്തിയ ആശാൻ എന്നെയും കുഴച്ചുവെച്ച ചോറിലേക്കും നോക്കി
ആശാൻ : എന്താടാ…
ഒന്നൂല്ലാശാനേ… ഭയങ്കര ചൂട്…
ആശാൻ : നീ വാ… അവിടെ ഫാനുണ്ട്…
അവരോട് കഴിക്കാൻ പറഞ്ഞു കൈയും മുഖവും കഴുകി ആശാനൊപ്പം നടന്നു ചുറ്റും നോക്കി ആരുമില്ലെന്നുറപ്പിച്ചു ആശാൻ എന്നെ നോക്കി
നീ ഇതു വരെ അത് വിട്ടില്ല അല്ലേ…
എന്താശാനേ…
എന്നോട് പൊട്ടൻ കളിക്കല്ലേ…
നിങ്ങക്കെന്താ… അയ്യേ…
നിന്നെ പിന്നെയും ഓർമിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ പിന്നതിനെ പറ്റിയൊന്നും പറയാഞ്ഞേ…