നിങ്ങളിവിടെ ചാർജ് എടുക്കുമ്പോ ഇവിടുത്തെ ജനസംഖ്യ് പുതിയ താമസക്കാർ ഉൾപ്പടെ പതിനെട്ടായിരത്തി ഇരുന്നൂറ്റി നല്പത്തിമൂന്ന് അതായത് പത്തായിരത്തി എണൂറ്റി മുപ്പത്തി ഒന്ന് ആളുകൾ വർധിച്ചപ്പോ കൃഷി ഭൂമിയുടെ അളവ് പതിനെട്ടേ പോയിന്റ് ഒന്ന് നെൽവയലിന്റെ അളവ് പതിനാറെ പോയിന്റ് ആറ്
ഇപ്പൊ ജനസംഖ്യ് ഇരുപത്തി ഏഴായിരത്തി ആറന്നൂറ്റി എൺപത്തിരണ്ട് ആവുമ്പോ അതായത് വെറും ഒൻപതിനായിരത്തി നാന്നൂറ്റി മുപ്പത്തി ഒൻപത് പേരുടെ വർദ്ധനവ് ഉണ്ടായപ്പോയേക്കും കൃഷി ഭൂമി പതിനാലെ പോയിന്റ് മൂന്നിലേക്ക് ചുരുങ്ങി നെൽപാടം വെറും അഞ്ച് പോയിന്റ് ഒൻപത് സ്ക്വയർ കിലോമീറ്ററിലേക്ക് ചുരുങ്ങി അതിൽ തന്നെ മൂന്ന് സ്ക്വയർ കിലോമീറ്ററിൽ താഴെ ചില ചെറിയ ചെറിയ കർഷകർ മാത്രമാണ് നെല്ല് ഉൽപാതിപ്പിക്കുന്നത് ബാക്കി ഭാഗം മുഴുവനും തരിശ്നിലമായി കിടപ്പാണ്
ഈ പഞ്ചായത്തിൽ നിങ്ങളുടെ സേവനത്തിന്റെ ഭാഗമായി ഉണ്ടായ നേട്ടമിതാണ്
ആണ്ടിലും സങ്ക്രാന്തിക്കും എന്തേലും കുറച്ച് തൈകൾ കൊടുക്കുന്നതും വിത്തും വളവും കൊടുക്കുന്നതുമല്ലാതെ ഈ കൊടുക്കുന്നതെല്ലാം ഉപയോഗിക്കപെടുന്നുണ്ടോ… ഈ പഞ്ചായത്തിലെ കർഷകരുടെ പ്രശ്നമെന്താണ് എന്നൊക്കെ നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ…
അതുകൊണ്ട് നിങ്ങളിനി ഒരക്ഷരം മിണ്ടിയാൽ ഞങ്ങളെ തനി സ്വഭാവം നിങ്ങള് കാണും
അവൻ പറയുന്നത് സത്യമായത് കൊണ്ട്തന്നെ ഞാനൊന്നും പറയാൻ നിന്നില്ല അയാളോട് ബിച്ചു പറഞ്ഞത് കേട്ട് തലക്കനം ഉള്ള അയാൾക്കിട്ട് തട്ട് കിട്ടിയ സന്തോഷവും കൂടെ ഞങ്ങൾക്കിട്ടും കിട്ടുമോ എന്ന സംശയവും മറ്റുള്ളവരിൽ നിറഞ്ഞു നിന്നു