തല ഉയർത്തി എന്നെ നോക്കി അവന് നേരെ നോക്കി ഒരിക്കൽ കൂടെ എന്നെ നോക്കി ഇഴഞ്ഞിറങ്ങി തന്റെ വീട്ടിലേക്ക് പോയി മാല കഴുത്തിലിട്ടുകൊണ്ട്
വല്ലിത്താനെ അടുത്ത് വിളിച്ചു നാഗം തന്ന മാണിക്യം അവളുടെ കൈയിലേക്ക് കൊടുത്തു
അയാൾക്കെന്ത് സംഭവിക്കും അയാളോടും ക്ഷമിച്ചോ ആകാംഷ അടക്കാൻ കഴിയാതെ അയാൾക്ക് മുന്നിൽ ചെന്ന് അയാളെ നോക്കി നിലത്ത് ചമ്രം പടിഞ്ഞിരുന്നവന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖം ഹൃദിസ്തമാക്കി കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ച് ശിവനെയും വിക്നേശ്വരനെയും മനസിൽ ധ്യാനിച്ച് അവന്റെ ജാതകം ഗണിച്ചു
കണ്ണ് തുറന്ന് അവനെ നോക്കുമ്പോ അവന്റെ വിധിയോർത്ത് സഹതാപം മാത്രമായിരുന്നു ഏന്റെ മനസിൽ
ഇന്ന് ധൈര്യലക്ഷ്മിയാമം തീരും മുൻപ് നിനക്ക് ദൈവത്തിൽ വിശ്വാസം ജനിക്കും, നിന്റെ ജീവൻ നഷ്ടപ്പെടാതെ ജീവന്റെ വില നീ അറിയും, നീ വരിച്ച ശാപം കാരണം നീ മരണത്തെ കൊതിക്കും മരണത്തെ തേടും എല്ലാ ഈശ്വരന്മാരും നിനക്കുനേരെ കണ്ണടക്കും, നിന്റെ കണ്മുന്നിൽ പ്രിയപ്പെട്ടവർ ഓരോരുത്തരുടെയും ജീവൻ പൊലിയുന്നത് നീ തിരിച്ചറിയും ജീവനോടെ നിന്റെ ശരീരം നികൃഷ്ട ജീവികൾ ഭക്ഷിക്കും മരണം നിന്നെ തേടിയെത്തുമ്പോ തൊണ്ടനനക്കാൻ ഒരുതുള്ളി വെള്ളം തരാൻ പോലും നിനക്കരികിൽ ഒരു ജീവിയും കാണില്ല ദാഹത്തോടെ നീ മരിക്കും ഇത് നിന്റെ നാലാം ജന്മം ഇനി വരാൻ പോവുന്ന മൂന്ന് ജന്മങ്ങളിലും നീ നാഗമാതാവിന്റെ ശാപം പേറും വാച്ചിലേക്ക് നോക്കി ഇപ്പോൾ സമയം അഞ്ചേ പതിനഞ്ച് അഞ്ചാംയാമം തീരാൻ നൂറ്റി പന്ത്രണ്ടര വിനാഴിക കൂടെ ബാക്കിനിൽപ്പുണ്ട് അതിനുള്ളിൽ നീ കാരണം നിനക്ക് പ്രിയപ്പെട്ടൊരാൾ വിഷം തീണ്ടി മരണമടയും…