ഓടി അവളെയും കടന്ന് അയാൾക്ക് മുന്നിലെത്തി അയാളുടെ ചെവി അടക്കി കൈ പതിഞ്ഞു ഇത്ത എന്നെ കൂട്ടിപിടിക്കുമ്പോയേക്കും കാല് നിലത്തുന്നുയർന്നു വായുവിൽ നിൽക്കുന്ന അയാളുടെ വയറ്റിൽ പതിഞ്ഞിരുന്നു ശക്തമായി കിട്ടിയ ചവിട്ടിൽ പിറകോട്ടു തെറിച്ച അയാൾ അവിടെ ഉണ്ടായിരുന്ന പഴയ വായ കൂട്ടത്തിൽ ചെന്നു പുറമടിച്ച് നിലത്ത് വീണു
എന്നെ പിടിക്കാനായി ഓടി വരാൻ നോക്കുന്ന പണിക്കാർ നേരത്തെ അവിടെയുണ്ടായിരുന്ന മുഴുവൻ ആണുങ്ങൾ പിടിച്ചിട്ടു നിസാരമായി മുന്നോട്ട് നടന്ന എന്നെ അവൾ ഒറ്റക്ക് പിടിച്ച് നിർത്തിയത് കണ്ട് അത്ഭുധത്തോടെ നോക്കി
ഇത്ത : വിട്ടേക്ക് ചത്തു പോവും…
അവന് ചൂട് എന്താന്ന് ഞാൻ കാണിച്ചു കൊടുക്കാം നീ വിടിത്താ…
ഇത്ത : അടങ്ങി നിക്ക്… പറയുന്ന കേൾക്ക്…
മ്മ്…
ഇത്ത : ഇനി തല്ലിയാൽ അവൻ ചത്തുപോകും… ഇനി തല്ലരുത്…
മ്മ്…
അവളെനെ വിട്ടു…
ഞാൻ അവന്റെ നേരെ നടന്നു വയറ്റിൽ കിട്ടിയ ചവിട്ടിന്നാൽ മൂത്രമൊഴിച്ചു പോയ അയാൾ വായിൽ നിന്നും ചോരയോലിപ്പിച്ചു താടിയെല്ല് നീങ്ങി കിടക്കുന്ന അയാൾ കിടക്കുന്നിടത്തു നിന്നും ഭയത്തോടെ കൈ കൂപ്പിക്കൊണ്ട് എന്നെ നോക്കി
അയാളെ ഷർട്ടിന്റെ കോളറിൽ പിടിച്ച് നേരെ ഇരുത്തി മുഖത്തേക്ക് നോക്കി
നീ എന്താ പറഞ്ഞേ അടിമയല്ലെന്നോ… നീ അടിമയായാലും തമ്പുരാനായാലും അവൾ അവളോട് മാന്യമായി സംസാരിക്കണം ഇല്ലെങ്കി സംസാരിക്കാൻ നീ ഉണ്ടാവില്ല…ഇപ്പൊ വായല്ലേ പോയുള്ളൂ ഇന്ന് ലാസ്റ്റ് ഇനി ഏന്റെ മുനിവന്നു പെട്ടാൽ തല ഞാൻ ചവിട്ടി ചതക്കും… കേട്ടോടാ അടിമ നായെ… അവളോട് നീ അടിമ അല്ലെന്നല്ലേ പറഞ്ഞേ… ജീവനെയും പെണ്ണിനെയും മതിക്കാനറിയാത്ത നീ അടിമയേക്കാൾ താഴെയാണെന്ന് ഞാൻ കാണിച്ചുതരാം… വാ തുറന്നു സംസാരിക്കാൻ താടിയെല് തെറ്റിയ നിനക്ക് പറ്റില്ലെന്നറിയാം…പോയവളുടെ ചെരിപ്പിൽ നെറ്റി മുട്ടിച്ചു തൊട്ട് കുമ്പിട്ട് കൈ കൂപ്പി മാപ്പ് പറയവളോട്…