അവിടെ തെങ്ങിന് തടമെടുത്തെടുത്തു മുട്ട ഇക്കാനോട് വേഗം ചെല്ലാൻ പറഞ്ഞു
തിരിഞ്ഞോടാൻ തുടങ്ങിയ അവൻ ഓടിയ വഴി ഞാനും ഓടി അല്പം അകലെയായി എല്ലാരും നിൽക്കുന്നത് കണ്ട് അവനെ മറികടന്ന് ഓടിഅരികിൽ എത്തുമ്പോ
ഇത് ആമയുടെ മുട്ടയാ ചിലപ്പോ അകത്ത് കുട്ടി വരെ ഉണ്ടാവും
ഉപ്പ : വേണ്ട പൊട്ടിക്കണ്ട…
നിങ്ങൾ പേടിക്കാതിരിക്ക്… നമ്മളിതെത്ര കണ്ടതാ… മാമൻ മാരെയും ഉപ്പാനെയും വകഞ്ഞുമാറ്റി മുന്നിലെത്തുമ്പോ കാണുന്നത് കൈയിലെ മുട്ട പൊട്ടിച്ച് നിൽക്കുന്ന ആളെ ആണ് ദേഷ്യത്തിൽ കാലുയർത്തി നെഞ്ചിൽ ചവിട്ടിയതും അയാൾ തെറിച്ചു പിറകോട്ട് വീണു മാമൻ മാരും ഉപ്പയും അളിയനും പണിക്കാരും അനുവും മൂസിയും എന്നെ പിടിച്ച് വെക്കാൻ ശ്രമിക്കുന്നുണ്ട് ഉപ്പ മുതൽ ഹിന്ദിക്കാരായ ബിൽഡിംഗ് പണിക്കാര് വരെ പിടിച്ച് വെച്ചവരെല്ലാം വേണ്ട വിട്ടേകെന്ന് പറയുന്നത് വകവെക്കാതെ അവന് നേരെ നടന്നു ആരൊക്കെയോ കിട്ടുന്നിടത്തെല്ലാം പിടിച്ച് പിറകോട്ട് വലിക്കുന്നതിനിടെ ഷർട്ടിന്റെ ബട്ടനുകൾ എങ്ങോട്ടൊക്കെയോ പൊട്ടിതെറിച്ചു വീട്ടിലെ പെണ്ണുങ്ങളും ഓടി വരുന്ന വഴി അവരും അവനെ വിടാൻ അലറി പറയുന്നുണ്ട് ചവിട്ടു കിട്ടിയ നെഞ്ച് ഉഴിഞ്ഞുകൊണ്ട് അവനെന്നെ നോക്കി
ഒരാമേടെ മുട്ടയല്ലേ… അതിനാണോ നീ എന്നെ തല്ലിയത്…
ആമ്മേടെ ആയാലും എന്തിന്റെ ആയാലും പൊട്ടിക്കാൻ നിന്റെ അമ്മയിട്ടതൊന്നുമല്ലല്ലോ… നായെ…
മുന്നിൽ തള്ളി പിടിച്ചിരിക്കുന്ന ആളുകളുടെ മറ കാരണം അവനെ തൊടാൻ പറ്റില്ലെന്ന് കണ്ട് കൈകൊണ്ട് മുനിലുള്ളവരെ തട്ടി മാറ്റി അവന്റെ നേരെ നടക്കേ കൈ കവിളിൽ പതിഞ്ഞതിന് പിറകെ വല്ലിത്ത അവനും എനിക്കും ഇടയിൽ കയറിനിന്നു