ഇത്ത : (അവളുടെ ചെവിക്കരികിൽ സ്വകാര്യമായി) ഇത്ത കിടക്കുന്നത് നോക്കണ്ട ഉറക്കത്തിലാണേലും കേൾക്കുവേം അറിയുകേം ചെയ്യും… ശ്രെദ്ധിച്ചോ അവന്റെ കയ്യിന്നു നല്ലത് കിട്ടും…
മുത്ത് : എന്നെ തല്ലിയാ വിവരമറിയും…
ഇത്ത : മെല്ലെ പറ കുരിപ്പേ അവൻ കേൾക്കും… അല്ല നിന്നെ തല്ലിയാ നീ എന്ത് ചെയ്യാനാ…
മുത്ത് : (പതിഞ്ഞ ശബ്ദത്തിൽ) ഞാനോ… ഞാൻ കെട്ടിപിടിച്ചൊരുമ്മയങ്ങു കൊടുക്കും ദാ… ഇങ്ങനെ… (അവളെന്റെ കവിളിൽ ഉമ്മവെച്ചു)
ഇത്ത : അതിന് അവന്റെ കയ്യിന്നൊന്ന് കിട്ടിയാ അന്ന് നിനക്ക് കബർ കുഴികേണ്ടി വരും… പിനെങ്ങനെ ഉമ്മ കൊടുക്കും… ഡി… അവനുറങ്ങീട്ടില്ലെന്നാ തോന്നുന്നേ ഉറങ്ങിയിരുന്നേൽ നീ ഉമ്മവെച്ചപ്പോ ഉണരേണ്ടതാ…
ഞാൻ പതിയെ ഉണരുംപോലെ അനങ്ങി കണ്ണ് തിരുമിക്കൊണ്ട് തിരിഞ്ഞു നോക്കി മൂത്തിനെ കണ്ട് ഞെട്ടിയ പോലെ ചാടി എഴുന്നേറ്റു
നീയെന്താ ഇവിടെ…
മുത്ത് : ഉറങ്ങാൻ വന്നേ…
അതിനിവിടണോ വന്ന് കിടക്കുന്നെ…
ഞാൻ എഴുനേറ്റ് പുറത്തേക്ക് നടക്കുമ്പോ ഇത്ത സംശയത്തോടെ എന്നെ നോക്കുന്നുണ്ട്
പുഴക്കരയിലേക്ക് നടക്കേ
കാക്കൂ…
കൈയിൽ ചായയുമായി വരുന്ന അവളെ കാത്തു നിന്നു അവൾ അടുത്തെത്തി
നീയെന്ത് പണിയാ കാണിച്ചേ…
എന്താ… കാക്കൂ…
ഇത്ത എന്ത് വിചാരിച്ചു കാണും
എന്ത് വിചാരിക്കാൻ എനിക്ക് കാക്കൂനെ ഇഷ്ടാന്നു കരുതിക്കാണും…
ദേ ഒന്നങ്ങു തന്നാലുണ്ടല്ലോ…
ഒന്നോ രണ്ടോ എത്രാന്നു വെച്ചാ തന്നോ…
നിന്നോട് പറഞ്ഞിട്ട് കാര്യമില്ല… നിനക്ക് വട്ടാ നല്ല മുഴുത്ത വട്ട്…