അത്ര സംസാരിച്ചാൽ മതി നമുക്ക് കാര്യത്തിലേക്ക് കടക്കാം…
നിനക്ക് കേസുകളിൽ നിന്നും രക്ഷപെടാൻ ഒരവസരം തരാം ഞാൻ പറഞ്ഞ കണ്ടീഷൻ അനുസരിച്ച് നിന്റെ മുഴുവൻ സ്വത്തുക്കളും ഇത്താന്റെ മഹർ അടക്കമുള്ള സ്വർണവും എഴുപത്തി അയ്യായിരം രൂപയും നീ തിരിച്ചു തരുന്നു നിന്റെ വീടും സ്ഥലവും അടക്കം എല്ലാം ഇത്താന്റെ പേരിലേക്ക് കുട്ടികളുടെ അല്ല എഴുതിവെച്ചു ഇത്താനെ മൊഴിചൊല്ലണം അവളോട് ചെയ്തതിനെല്ലാം നീ അവളോട് മാപ്പ് പറയണം
നിന്റെ ക്രൈം പാർട്ണർ ജാസ്മിനെ ഇവിടെ വിട്ട് നിനക്ക് പോവാം പകരം അവൾ സ്വർണവും പണവും അടക്കമുള്ളതെല്ലാം ഒളിപ്പിച്ചത് എവിടെയാണെന്ന് ഞാൻ നിനക്ക് കാണിച്ചുതരും ജാസ്മിനെ കൂടെ കൊണ്ടുപോവണമെന്നാണെങ്കിൽ നിങ്ങൾ പറ്റിച്ചുണ്ടാക്കിയതിൽ പാതി എനിക്ക് തന്നിട്ട് നിങ്ങൾക്ക് പോവാം
ഇതിൽ ഏത് വേണമെന്നത് നിന്റെ ചോയ്സ് ആണ്
ഞാൻ പറയുന്ന വാക്ക് പാലിക്കും എന്ന് നിനക്കറിയാം ഈ പ്രാവശ്യവും ഞാൻ വാക്ക് പാലിക്കും
നിന്റെ തീരുമാനം പറഞ്ഞാൽ മതി
അവനെവിട്ട് അകത്തേക്ക് വന്ന എന്നെ വിളിച്ച് അവളെയും പാതിയും തന്നമതി
മ്മ്…
അവിടുത്തെ പ്രോസീജർ കഴിഞ്ഞതും ഞാനീട്ടിയ ഡൈവേഴ്സ് പേപ്പറിൽ ഒപ്പിട്ട ശേഷം അവളെ കൂട്ടി ഇറങ്ങി
നേരെ രജിസ്റ്റർ ഓഫീസിലേക്ക് ചെന്നു രജിസ്റ്റാർ പറഞ്ഞിടത്തെല്ലാം മടികൂടാതെ അവൻ ഒപ്പുവെച്ചു
പുറത്തിറങ്ങിയപ്പോ അവിടെ കാത്തുനിന്ന ജസ്‌ന പുച്ഛത്തോടെ അവന്റെ കൈയിലേക്ക് അവളുടെ കൈയിലെ പൊതി കൊടുത്തു അവനതു തുറന്നുനോക്കി ഇത്തയുടെയും കുഞ്ഞുങ്ങളുടെയും അവൻ എടുത്തുകൊണ്ടുപോയ ആഭരണങ്ങളെല്ലാം അതിലുണ്ട്അത് ഇത്തയുടെ കൈയിലേക്ക് കൊടുത്തു അവൻ അവളോട് മാപ്പ് പറഞ്ഞു