ശെരി…
മലയൻ… ഇന്ന് വന്നവര് തീർത്തു…
ഉശിരുള്ളവനായിരുന്നു…
മ്മ്…
അവരെവിടെ… രണ്ടാളേം ഓരോ മുറിയിലിട്ടടച്ചിരിക്കുവാ…
മയക്കാനുള്ള മരുന്നും സൂചിയും എടുത്ത് അവരെ കൂട്ടി വണ്ടിയിൽ കൊണ്ടുവന്നിരുത്തി കുടിക്കാൻ ഓരോ ചെറിയ ഗ്ലാസ് ബിയർ കൊടുത്തു ഇൻജെക്ഷൻ ചെയ്തു
ഞാനിറങ്ങുവാ… പതിനൊന്നു മണിക്കാണ് മീറ്റിംഗ്
ചെക്ക് പോസ്റ്റിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്…
അച്ചായന്റെ വാറ്റും കാർത്തിക തന്ന സഞ്ചിയും എടുത്ത് വണ്ടിയിൽ വെച്ചു മലയിറങ്ങി
സ്പീക്കറിലൂടെ ഗസൽ ഒഴുകികൊണ്ടിരുന്നു വണ്ടി അതിവേകം നാട് ലക്ഷ്യം വെച്ച് നീങ്ങി ജാഫറിന്റെ വീട് തുറന്ന് അവനെ വണ്ടിയിൽ നിന്നെടുത്തു വീട്ടിൽ കിടത്തി
ജാസ്മിനെയും കൊണ്ട് അവളുടെ വീട്ടിലേക്ക് തിരിച്ചു വിളിച്ചു പറഞ്ഞതിനാൽ അവളുടെ ഉമ്മയും ജസ്‌നയും
കാലിദ് ആണല്ലോ ഇതെന്താ ഈ സമയത്ത്
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം
ഷെബീ ഒരു പ്രശ്നം ഉണ്ട് ദിവ്യെടെ മതറിന് സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ് ഇപ്പോഴാ ഫോൺ വന്നേ കണ്ടീഷൻ ഇത്തിരി സീരിയസ് ആണെന്നാ പറഞ്ഞേ… ഓപ്പറേഷൻ ചെയ്യാൻ കൺസേൺ ഒപ്പിടാൻ ഇവൾ ചെല്ലണമെന്ന്…അവളെ എത്രയും പെട്ടന്ന് അവിടെ എത്തിക്കണമായിരുന്നു എന്താ ചെയ്യുക…
ഫ്ലൈറ്റ് അവൈലബിൾ ഉണ്ടോ എന്ന് നോക്കട്ടെ ഇല്ലെങ്കിൽ ഓൺ റോഡ് പോവാം അവളോട് റെഡിയായിക്കൊള്ളാൻ പറ ഞാൻ ഇപ്പൊത്തന്നെ അങ്ങോട്ട് തിരിക്കാം…
ശെരി…
ഫോണിന്റെ റിങ്ങും സംസാരവും കേട്ട് എല്ലാരും എണീറ്റു
ഇത്ത : എന്താ…
ഒരു ചെറിയ പ്രശ്നം എനിക്കൊന്നു കൊച്ചി വരെ പോണം…
മുത്ത് : എന്ത് പറ്റി ആരാ വിളിച്ചേ…
കഫീലാണ്…
ട്രാവൽസിലേക്ക് വിളിച്ചു
ജാസറേ ഒരു ഹെല്പ് വേണം…
പറയ്…
കാലിക്കറ്റ് ടു കൊച്ചി ഫ്ലൈറ്റ് അവൈലബിൾ ഉണ്ടോ എന്ന് നോക്കൂ… എത്രയും പെട്ടന്ന്…
ഇപ്പോ നോക്കാം…
ഇത്ത : എന്താടാ എന്തേലും പ്രശ്നമുണ്ടോ…
ഹാ… ദിവ്യേടെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് ഇവള് ചെല്ലാതെ കൺസെൺ ഒപ്പിടാൻ ആളില്ല… പെട്ടന്ന് അവളെ അവിടെ എത്തിക്കണം…
ജാസറിന്റെ കാൾ വന്നു
പറയെടാ…
നാളെ കാലത്തെ ഉള്ളൂ… എടുക്കണോ…
താങ്ക്സ് ഡാ… അത് പോര… എങ്കി ഓൺ റോഡ് നോക്കാം…പ്ലാനിൽ ചേഞ്ച് ഉണ്ടെങ്കിൽ ഞാൻ വിളിക്കാം…
ശെരി…
മുത്ത് : ഉറക്കത്തിൽ എഴുനേറ്റ് പോകുവല്ലേ ഒറ്റയ്ക്ക് പോവണ്ട ഞാനും വരാം…
വേണ്ട ഞാൻ പോയിട്ട് വരാം…
ഇത്ത : അവളും പോരട്ടെ… അതാ നല്ലത്…
ഒരുങ്ങാനൊന്നും സമയമില്ല…
മുത്ത് : ഒരുങ്ങൊന്നും വേണ്ട… ഒന്നു മുഖം കഴുകി ഇത്താന്റെ പർദ്ദ എടുത്തിട്ടാൽ മതി…
എന്നാൽ പെട്ടന്ന് റെഡിയാവ്…
കാലിദിനെ വിളിച്ച് ഫ്ലൈറ്റ് അവൈലബിൾ അല്ലാത്ത കാര്യം പറഞ്ഞു ഞാൻ എത്രയും പെട്ടന്ന് എത്താം…
മുറ്റത്തേക്ക് ഇറങ്ങിയതും മുറ്റത്തെ പ്ലാവിൻ കൊമ്പിലിരുന്നു കാലൻ കോഴി ഉച്ചത്തിൽ കൂവി യതും എല്ലാരുമൊന്ന് ഞെട്ടി…
വണ്ടിയെടുത്തു സീറ്റ്ബെൽറ്റ് ഇട്ടുകൊണ്ട് വണ്ടിയുടെ വേഗം കൂട്ടി ഹൈവേ ലക്ഷ്യം വെച്ച് വണ്ടി കുതിച്ചു ഹൈവെയിൽ കയറിയതും വണ്ടി ഹൈസ്പ്പീഡിൽ മുന്നോട്ട് കുതിക്കാൻ തുടങ്ങി വീട്ടിൽ എത്തി ബെല്ലടിച്ചതും ഖാലിദ് വന്ന് വാതിൽ തുറന്നു
ഹോസ്പിറ്റലിൽ ആവശ്യമുള്ള പൈസ കൊടുക്കണം ചിലവിന് അവളുടെ കൈയിൽ വേണ്ട പൈസയും കൊടുക്കണം
ശെരി…
അവളുടെ പെട്ടികളും സാധനങ്ങളുമായി അവളും ചാന്ധിനിയും തേൻ മൊഴിയും പുറത്തേക്ക് വന്നു
കരഞ്ഞു മൂക്ക് പിഴിയുന്ന ദിവ്യയെ മാമയും നൂറയും അശ്വസിപ്പിക്കുന്നുണ്ട് ദിവ്യയുടെ കരഞ്ഞു ചുവന്ന കണ്ണിൽ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങി…
ദിവ്യാ… ഏത് ഹോസ്പിറ്റലിലാ…
അമൃത…
എന്താ അമ്മേടെ പേര്…
മിനി…
എന്താ പറ്റിയെ…
ഹാർട് അറ്റാക് ആണ്…
മാറി നിന്ന് അഫിയെയെ വിളിച്ച് അവരുടെ ഡീറ്റൈൽ പറഞ്ഞു അവിടെ പരിചയമുള്ള ഡോക്ടറെ വിളിച്ച് പെട്ടന്ന് അവർക്ക് പെട്ടന്ന് ചികിത്സ തുടങ്ങാൻ ഏർപ്പാട് ചെയ്യാൻ എന്തേലും ചെയ്യാൻ പറ്റുമോന്ന് നോക്കാനും റെക്കമെൻറ്റേഷൻ എന്തേലും വേണമെങ്കിൽ ആദിയെ വിളിക്കാനും ഞാൻ അങ്ങോട്ട് വരികയാണെന്നും പറഞ്ഞു
ഖാലിദിനോട് പ്രശ്നമൊന്നുമില്ല ഇവളവിടെ എത്തും മുൻപ്തന്നെ ട്രീറ്റ്മെന്റ് തുടങ്ങും എന്ന് പറഞ്ഞു
നൂറയും മാമയും ബാബയും അവൾക്ക് പൈസ കൊടുക്കാൻ എന്നെ പ്രത്യേകം പറഞ്ഞേൽപ്പിച്ചു…
മുത്തിനെയും കൂട്ടി വണ്ടിയിലേക്ക് കയറുമ്പോ ദിവ്യ പിറകിലെ സീറ്റിൽ ഇരിപ്പുണ്ട് എറണാകുളം ലക്ഷ്യമാക്കി വണ്ടി എടുത്തു
ഹൈവേയിലൂടെ അതിവേകത്തിൽ വണ്ടി മുന്നോട്ട് കുതിച്ചു വളവുകളിൽ പോലും നൂറിൽ കുറയാത്ത സ്പീഡ് കീപ്പ് ചെയ്തു സ്ട്രൈറ്റ് റോടുകളിൽ പലപ്പോഴും മീറ്റർ സൂചി ഇരുന്നൂറും ഇരുന്നൂറ്റി ഇരുപതും തൊട്ടു വഴിയിലുള്ള സിഗ്നലുകളിലെ ചുവന്ന വെളിച്ചെങ്ങൾക്ക് ഒരു സെക്കന്റ് സമയം പോലും വണ്ടിയെ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല മിന്നുന്ന ക്യാമറ കണ്ണുകളിൽ പതിയാൻ പോലും സമയം നൽകാതെ വണ്ടി കൊച്ചിയെ തൊട്ടു ഫുൾ റേസിംഗിൽ അമൃത ഹോസ്പിറ്റലിനു മുന്നിൽ ചെന്ന് നിന്ന വണ്ടി നിന്നതും പോവല്ലേ ഇവിടെ നിക്ക് ഞാൻ വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ദിവ്യ അകത്തേക്ക് ഓടി
സമയം എഴുമണിയോടടുത്തു കൈയിൽ ചായ യുമായി ഞങ്ങളുടെ വണ്ടി ഹോസ്പിറ്റൽ എൻട്രൻസിലേക്ക് കയറി ഫോണെടുത്തു ദിവ്യയെ വിളിച്ചു
ഹലോ…
എത്തിയോ…
ഹാ… ഞങ്ങൾ പുറത്തുണ്ട്…
ശെരി ഞാനിപ്പോ വരാം…
ദിവ്യ വന്നു എൻട്രൻസിൽ നിർത്തിയ വണ്ടിയുടെ പിറകിലേക്ക് കയറി
ഏട്ടന്റെ കയ്യിന്നു ഒരു പൈസ വാങ്ങാനുണ്ടായിരുന്നു അതാ വിളിച്ചേ… പിന്നെ സാധനവും അവിടെ ഏൽപ്പിച്ചാൽ പിന്നെ അതും ചുമന്നു നടക്കേണ്ടല്ലോ… നിനക്ക് ബുദ്ധിമുട്ടായി അല്ലേ…
എന്ത് ബുദ്ധിമുട്ട്… ഇതൊക്കെ ഒരു സഹായമല്ലേ… (കോ ഡ്രൈവർ സീറ്റിലേക്ക് നോക്കി) അല്ലേഡീ…
മ്മ്…
അമ്മക്ക് എങ്ങനെ ഉണ്ട്…
ഓപ്പറേഷൻ കഴിഞ്ഞു… കുഴപ്പമില്ലെന്നാ ഡോക്ടർ പറഞ്ഞേ…
നീ കയറികണ്ടോ…
കണ്ടു… മയക്കത്തിലാ…
ദിവ്യ പറയുന്ന വഴികളിലൂടെ വണ്ടി മുന്നോട്ട് നീങ്ങി പഴയ ഫാക്ട്ടറിക്ക് അകത്തേക്ക് വണ്ടി കയറവേ
ഇവിടണോ ദിവ്യെടെ ചേട്ടൻ
ആ… (അല്പം അകലെയായി നിർത്തിയിട്ടിരിക്കുന്ന ടാക്സി കാർ ചൂണ്ടികാണിച്ചു) അതാ ചേട്ടന്റെ വണ്ടി…
സെറ്റപ്പാണല്ലോ…
കാറിന് അല്പം പുറകിലായി നിർത്തിയ വണ്ടിയിൽ നിന്നും ഇപ്പൊ വരാവേ എന്ന് പറഞ്ഞ് ദിവ്യ ഇറങ്ങാൻ പോയതും കോ ഡ്രൈവർ സീറ്റിലേക്ക് നോക്കി ഡികിയിൽ സാധനമുണ്ട് അതെടുത്ത് കൊടുത്തേക്ക്…
മ്മ്…
അവൾ വണ്ടിയിൽ നിന്നിറങ്ങി പുറകിലേക്ക് നടന്നു സൺ റൂഫ് ഓപ്പൺ ചെയ്തു സിഗരറ്റ് ചുണ്ടിലേക്ക് എടുത്തുവെച്ചു ലൈറ്ററും എടുത്തു സീറ്റിൽ ചവിട്ടി റൂഫിൽ കയറിയിരുന്നു സിഗരറ്റ് കത്തിച്ചു ചുറ്റും നോക്കുമ്പോ എല്ലാ വശങ്ങളിൽ നിന്നും കൈയിൽ വാളുമായി ആളുകൾ വണ്ടിക്ക് നേരെ വരുന്നത് കണ്ട് അകലെ നിൽക്കുന്ന ദിവ്യയെ നോക്കി
ദിവ്യാ…
എന്തെ…
ആൾക്കാര് കത്തിയും കൊണ്ട് വരുന്നു ഓടിവാ…
അതിന് ഞാനെന്തിനാ ഓടുന്നെ… അവര് വരുന്നത് നിങ്ങളെ കൊല്ലാനല്ലേ…
ഹേ… ദിവ്യാ… നീ…
നിങ്ങളിലൊരാളെ ഇവിടെ എത്തിച്ചുകൊടുത്താൽ അൻപത് ലക്ഷം തരാമെന്നു പറഞ്ഞു ഞാനെത്തിച്ചു കൊടുത്തു… പാവമാ പെണ്ണും നിന്റെകൂടെ മരിക്കാനായി വന്നു…
ചുറ്റും വാളുമായി നിൽക്കുന്ന ആളുകളെ നോക്കി