നന്നായി ഇനി വിളിക്കുമോ…
ഇല്ല…
ഇതാ നീ കഴിഞ്ഞ വട്ടവും പറഞ്ഞേ…
(പിണക്കത്തോടെ കൈയിലെ തുണി സഞ്ചി എനിക്കുനേരെ നീട്ടി)തമ്പ്രാട്ടിമാർക്ക് എണ്ണയും തേനും…
ഡി… നിനക്കെന്റെ കയ്യിന്നു കിട്ടുമേ… നിനക്കീ ചേട്ടനും ചേച്ചിയുമൊന്നും വായിൽ വരൂലേ…
ഹാ… ചേച്ചിമാർക്ക്…
(അവളുടെ ചെവിയിൽ പിടിച്ചുനോക്കി) നല്ലോണം നൊന്തോ…
മ്മ്…
മോളങ്ങനെ വിളിച്ചിട്ടല്ലേ… ഇനി ചേട്ടാന്നു വിളിച്ചാൽ മതി കേട്ടോ…
സാരോല്ല…
മ്മ്…
ചേട്ടൻ പോയിട്ട് പിന്നെ വരാം… എല്ലാരോടും പറഞ്ഞേക്ക്…
മ്മ്…
പിണക്കമാണോ…
ഇല്ല…
(അവളുടെ വീർപ്പിച്ചുവെച്ച കവിളിൽ പിടിച്ചാട്ടി)ക്ഷമി ഏന്റെ കുറുമ്പീ… അടുത്തവട്ടം വരുമ്പോ പൊട്ടും ചാന്തും വളേം ഒക്കെ കൊണ്ടുത്തരാം… കേട്ടോ…
ഇനി വരുമ്പോ ഊരിൽ കേറുമോ…
കേറാം… പോരേ…
മ്മ്…
മൂപ്പാ… ഞാനിറങ്ങുവാ…
ജോയി ഇന്ന് വന്ന കുതിരക്കളെയും ഇവിടെ വിട്ടേക്ക് ആയുധങ്ങൾ മാത്രം എടുത്താൽ മതി
ശെരി…
കർണന്റെ പുറത്ത് കയറി ബംഗ്ലാവിലേക്ക് തിരിക്കുമ്പോൾ റോക്കിയും റോസിയും പിറകെത്തന്നെ വന്നു
ആയുധങ്ങളഴിച്ചുവെക്കെ അച്ചായനങ്ങോട്ട് വന്നു
കാവലിന് നിന്നവരൊക്കെ എവിടെയാ…
വെള്ളമടിച്ചുറങ്ങിയെന്നാ തോന്നുന്നേ… വിളിച്ചിട്ട് ഞെരക്കവും മൂലളും മാത്രേ ഉള്ളൂ…
മ്മ്… അവര് കാവലിരിക്കുന്നത് എന്തിനാണെന്ന് അവർക്കുതന്നെ അറിയില്ലല്ലോ… കാവലിരിക്കുമ്പോ കുടിക്കരുതെന്ന് പറയണം…
പറയാം…
കള്ളവാറ്റിന് കാവലിരിക്കുന്നോരോട് കുടിക്കരുതെന്ന് പറയുന്നത് എന്ത് വിരോധപാസം അല്ലേ… ഇനി അധികദിവസം വേണ്ട കാവലിന് ഏറുമാടം കെട്ടാൻ പറഞ്ഞിട്ടുണ്ട് അത് കഴിഞ്ഞാൽ കാവൽ മതിയാക്കാം… കൊടകിൽ പുതിയ എസ്റ്റേറ്റ് നോക്കിയിട്ടുണ്ട് അവരെ അങ്ങോട്ട് മാറ്റാം… ഇവിടെ അച്ചായനും ജോയിയും മതി…