തന്റെ.. തന്റെ ഗന്ധർവൻ…
“” ആ.. മോളെണീറ്റോ… എത്രനേരമായെടീ.. വേഗം ചെന്ന് കുളിക്കാൻ നോക്ക്… “
അവളെ കണ്ട് അയാൾ പറഞ്ഞു.
ടോണി തല തിരിച്ച് നോക്കി..
കാമം കൊണ്ട് ചുവന്ന് തുടുത്ത രണ്ട് കണ്ണൂകളാണവൻ ആദ്യം കണ്ടത്..
കാമത്താൽ വിറക്കുന്ന ചുണ്ടുകളും..
ഒരു ഇരുപത്തിമൂന്ന് വയസുള്ള സുന്ദരിയായൊരു പെൺകുട്ടി. ഈ ചേട്ടന്റെ മകളാവും..അവളെ നോക്കി ടോണിയൊന്ന് പുഞ്ചിരിച്ചു. അവൾ പക്ഷേ അവന്റെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കുകയാണ് ചെയ്തത്.. പിന്നെ വാതിൽക്കൽ നിന്നും തല വലിച്ചു.
“ ചേട്ടൻ ഈ നാട്ടുകാരൻ തന്നെയാണോ.?”
കാലി ഗ്ലാസ് ഡസ്കിലേക്ക് വെച്ചു കൊണ്ട് ടോണി ചോദിച്ചു.
“” അതെ… എന്റപ്പൻ പത്തൻപത് കൊല്ലം മുൻപ് ഇങ്ങോട്ട് കുടിയേറിയതാ.. ഇപ്പോൾ അപ്പനും, അമ്മയുമൊന്നുമില്ല… ഭാര്യയും പോയി.. ഇപ്പോൾ ഞാനും എന്റെ മോളും മാത്രമുണ്ട്.. എന്റെ വീടും, കടയും ഇത് തന്നെയാണ്… “
പുലർകാലത്ത് തന്നെ സംസാരിക്കാനൊരാളെ കിട്ടിയ സന്തോഷത്തിൽ അയാൾ തന്റെ ചരിത്രം വിളമ്പി.
“ അല്ല.. ചേട്ടന്റെ പേരെന്താ.. ”
“ എന്റെ പേര് കറിയാച്ചൻ.. മോള് നാൻസി… “
അവരുടെ സംസാരമെല്ലാം അകത്ത് മറഞ്ഞിരുന്ന് കൊണ്ട് നാൻസിശ്രദ്ധിക്കുന്നുണ്ട്. ടോണിയുടെ ശബ്ദം പോലും ആർത്തിയോടെയാണവൾ കേട്ടത്..
“” ശരി ചേട്ടാ.. ഞാനൊന്ന് അച്ചനെ ക കണ്ടിട്ട് വരാം.. പള്ളിയിലേക്കുള്ള വഴിയേതാ… ?”
എഴുന്നേറ്റ് കൊണ്ട് ടോണി ചോദിച്ചു.
“ വണ്ടിയിൽ പോകാനാണെങ്കിൽ അപ്പുറത്തൂടി ചുറ്റി പോണം… ഈ ഊടുവഴിയിലൂടെ പോവുകയാണെങ്കിൽ ഈ കയറ്റം കയറിയാൽ പള്ളി മുറ്റത്തെത്താം…”
“ ശരി ചേട്ടാ… ഞാനേതായാലും റോഡിലൂടെത്തന്നെ പോകാം…”
ടോണി ബാഗ് പുറത്തേറ്റി റോഡിലേക്കിറങ്ങി.
അപ്പോഴേക്കും നേരം നന്നേ വെളുത്തിരുന്നു. എങ്കിലും മൂടൽമഞ്ഞ് കട്ട പിടിച്ച് നിൽക്കുകയാണ്. കടയിലേക്ക് ഓരോരുത്തരായി വന്നു തുടങ്ങി.
“ കറിയാച്ചോ.. ഏതാ ഒരു വിരുന്നു കാരൻ.. ?”
കനത്ത തണുപ്പിനെ പ്രധിരോധിക്കാൻ ബീഡി ആഞ്ഞ് വലിച്ചു കൊണ്ട് കടയിലേക്ക് കയറി വന്ന വക്കച്ചൻ ചോദിച്ചു.