അവടെച്ചെന്നപ്പോൾ ഒരു വലിയ പെൺപട. മുക്കാലും ഗർഭത്തിൻ്റെ പല സ്റ്റേജുകളിൽ. പിന്നവരുടെ കൂടെ വന്നിട്ടുള്ള ചില കെഴവികളും കെട്ട്യോന്മാരും. നമ്മടെ പെണ്ണിനെ കാണാനില്ല. ഇനി തിരിച്ചു വണ്ടീലോട്ടു പോയോ? മൊബൈലെടുത്തു നോക്കി… ഇല്ല, കോളോ, മെസേജോ ഒന്നുമില്ല. ദേ വൈബ്രേറ്റു ചെയ്യണു. ലേറ്റസ്റ്റ് ബന്ധു. ഈ മൂപ്പത്തീടെ നിർബ്ബന്ധമാണ് എന്നെക്കൊണ്ട് ഇവൾടെ നമ്പറ് സേവു ചെയ്യിച്ചത്.
മധൂ! അയ്യട! പെണ്ണാളിൻ്റെ സ്വരത്തിൽ തേനിറ്റുന്നു! എന്താണാവോ കുരിശിനു വേണ്ടത്?
ഞാൻ വെളീലുണ്ട്. മന്ത്രിച്ചു.
ഒന്നകത്തേക്കു വരുമോ? സ്വരത്തിൽ അപേക്ഷ.
യാതനതന്നെ ജീവിതം. ഞാൻ പിറുപിറുത്തോണ്ട് അകത്തേക്കു നടന്നു.
വിശാലമായ കൺസൾട്ടിങ്ങ് മുറി. വലിയ മേശ. അപ്പുറത്ത് ഒരു സിംഹിയിരിക്കുന്നു. ഹെഡ്മിസ്റ്റ്രസ്സിൻ്റെ മുഖം. തലമുടിയിൽ അങ്ങിങ്ങായി വെള്ളിക്കമ്പികൾ. ആ മുഴുത്ത മുട്ടൻ മുലകളെ സാരീടെ പല്ലു മറയ്ക്കുന്നതേ ഇല്ല.
മധു, അല്ലേ! സിംഹി പതിഞ്ഞ സ്വരത്തിൽ മുരണ്ടു. ഞാൻ ഒരു നിമിഷത്തേക്ക് വള്ളിനിക്കറിട്ട ചെക്കനായി. പിന്നെ തല കുടഞ്ഞു നോർമ്മലായി.
ഇരിക്കൂ! രൂക്ഷമായ നോട്ടം. ഞാൻ നോക്കിയപ്പോൾ ഉഷയും മടിയിൽ കുഞ്ഞും. നാലു കണ്ണുകളെന്നെ നോക്കുന്നു. ഗതികേടിന് ആ ചെക്കൻ എന്നെ നോക്കി ചിരിക്കുന്നു! എൻ്റെ നേർക്ക് കൈകൾ നീട്ടുന്നു! ഞാനവൻ്റെ തലയ്ക്കു പിന്നിൽ താങ്ങി എൻ്റെ മടിയിലേക്കു കിടത്തി.
നോക്കിയപ്പോൾ സിംഹി മന്ദഹസിക്കുന്നു! ആ മുഖത്തെ രേഖകളാകെ മാഞ്ഞു. ഇപ്പോൾ ഹേമാവതി സുന്ദരിയായി. അമ്മേ! അരക്കെട്ടിലൊരിളക്കം!