ശരീടാ… ഞാൻ ഫോൺ വെച്ചു. നേരെ ബാലേട്ടൻ്റെ കാൽക്കൽ സാഷ്ട്ടാംഗം നമസ്കരിച്ചു… പുള്ളീടെ ചിരി അവിടാകെ മുഴങ്ങി…
തെമ്മാടി. ഉം പൊക്കോ. അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച്ച ജോയിൻ ചെയ്തേക്കണം. കിഴവൻ പിന്നേം ചിരിച്ചു… ഏതായാലും നന്ദി പ്രകടിപ്പിക്കാൻ അന്ന് ഓവർടൈം പണിയെടുത്തു. ഏഴുവരെ ( അതിന് കമ്പനി കാശൊന്നും തരത്തില്ല, കേട്ടോ!)
അമ്മയോടവതരിപ്പിക്കണം. അതാണ് ശരിയായ കടമ്പ. എന്നാലും വീട്ടിലേക്ക് ബൈക്കിൽ പോണവഴി ആകപ്പാടെ ഓഫ്മൂഡായിരുന്നു. മനപ്പൂർവ്വം അകറ്റി നിർത്തിയിരുന്ന അവളുടെ ഓർമ്മകൾ കാർന്നു തിന്നാൻ തുടങ്ങി. ഹൃദയത്തിൻ്റെ ഒരു വലിയ കഷണം അവളുടെ കൈക്കലായിരുന്നു! തൂങ്ങിപ്പിടിച്ചു കേറിച്ചെന്നപ്പോൾ മൂപ്പിലാത്തി വരാന്തയിലുണ്ട്. ഇന്ന് സെറ്റു സാരീമൊക്കെ ഉടുത്തു സുന്ദരിയായിട്ടുണ്ട്. അമ്പലത്തിൽ പോയിട്ടുള്ള വരവാണെന്നു തോന്നുന്നു. നെറ്റിയിൽ ചാർത്തിയ ചന്ദനം ആ സൗന്ദര്യം കൂട്ടിയതേയുള്ളൂ! ഉള്ളം ഇത്തിരി കുളിർത്തെങ്കിലും എൻ്റെ മൂഡ് അപ്പോഴും ഡൗൺ തന്നെയായിരുന്നു!
ഞാനൊന്നു ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഉള്ളിലേക്കു നടന്നു. മോളിലെ എൻ്റെ മുറിയിലേക്കു പോവാൻ കോണിപ്പടിയിൽ ഒരു കാലെടുത്തു വെച്ചതും പിന്നിൽ നിന്നും മൃദുവായ ഒരു വിളി. മധൂ….
ഞാൻ തിരിഞ്ഞു. അമ്മ എൻ്റെയടുത്തേക്കു വന്നു. സൂക്ഷിച്ചു നോക്കി. മുഖത്ത് നനുത്ത വിരൽസ്പർശം. നീ പോയി കുളിച്ചിട്ടു വാ. ആ മുഖത്തെ ഭാവം എനിക്ക് പിടികിട്ടിയില്ല. അല്ലെങ്കിലും പെണ്ണുങ്ങളെ വായിച്ചെടുക്കാനുള്ള കഴിവ് ഈയുള്ളവനില്ല. അന്നും ഇന്നും.