അമ്മായി :ഹ്മ്മ്മ്… അത് തന്നെ ആകും…..
അമ്മായി :ഡീ ആ കാണുന്ന വീട് ആണ് എന്ന് തോനുന്നു….
അമ്മായി തിരിഞ്ഞു അമ്മയെ നോക്കി… അപ്പോൾ രണ്ട് പേരും കൂടെ പതിയെ പ്രകൃതി സൗന്ദര്യം ഒക്കെ കണ്ട് ആണ് വരുന്നത്….
അമ്മായി :ഇങ്ങനെ നടന്നാൽ ഇപ്പൊ ഒന്നും അവിടെ എത്തില്ല….. വേഗം നടക്കടി…
അത് കേട്ടപ്പോൾ അമ്മയും അഭിയും കൂടി വേഗത്തിൽ നടന്നു….അങ്ങനെ ആ വലിയ മന പോലെ ഉള്ള വീട്ടിലേക് എത്തി…. മുറ്റത് പന്തൽ ഇട്ടിട്ടുണ്ട്….പിന്നെ പുറത്ത് ഒരു ഫ്ലെക്സ് വച്ചിട്ടുണ്ട്… അതിൽ എഴുതിയിട്ടുണ്ട് “ഐശ്വര്യ വെഡ്‌സ് സൂര്യദേവ്”…….. ഇത് തന്നെ
“ഇല്ലിക്കൽ തറവാട്”…
ഞങ്ങൾ ഉള്ളിലേക്കു കേറി…. വീട്ടിൽ നിറച്ചു ആളുകൾ ആണ്….. കുറെ കുട്ടികൾ അവിടെ ഇവിടെ ആയി ഓടി നടക്കുന്നു… വേറെ കുറെ അമ്മായിമർ സാരി ഒക്കെ ഉടുത്തു നല്ല സുന്ദരിമർ ആയീട്ടുണ്ട്… പിന്നെ എന്റെ വയസ്സിലും അഭിയുടെ വയസ്സിലും മുതിർന്നവരും ആയി നിറയെ പെണ്ണുങ്ങൾ…. ആഹാ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആണ്…
എന്റെയും അഭിയുടെയും കണ്ണുകൾ സാധാരണ പോലെ തന്നെ പെൺകുട്ടികളുടെയും അമ്മായിമാരുടെയും അടുത്തേക്ക് ആണ് പോയത്…. വീടിന്റെ ഉമ്മറത്തേക് എത്തിയപ്പോൾ അവിടെ നിക്കുന്നു ഗൃഹനാഥൻ ഉദയകൃഷ്ണൻ… ഞങ്ങളെ കണ്ടതും അടുത്തേക് വന്നു….
ഉദയൻ :ആഹാ… നിങ്ങൾ എത്തിയോ…. ഇപ്പോൾ എത്തിയത് നന്നായി….. വണ്ടി പുറപ്പെടാൻ നിക്കുക ആയിരുന്നു….ഭാഗ്യം… ഇവർക്ക് കുടിക്കാൻ കൊടുക്ക്….