ഞാൻ: മാഡം, കാറിൽ ഇരുന്നാൽ മതി. ഞാൻ പോയി അന്വേഷിച്ചു വരാം.
മാഡം (ആകെ ടെൻഷനിൽ ആണ്): ഞാനും വരാം അഖിൽ. എനിക്ക് അവനെ ഒന്ന് കാണണം. അവൻ എന്തേലും കൂട്ടുകെട്ടിൽ പെട്ടതാകും, അല്ലാതെ ഇങ്ങനെ ഒരു അവസ്ഥയിൽ എൻ്റെ കുട്ടി….. (ചെറുതായി കരയാൻ തുടങ്ങി)
ഞാൻ: മാഡം… ഒന്നും സംഭവിക്കില്ല. സമാധാനപരമായി ഇരിക്കു. ഞാൻ അവിടെ ചെന്നു മാഡത്തിൻ്റെ ഫോൺ ചെയ്യാം, അവനുമായി ഫോണിൽ സംസരിക്ക് തൽക്കാലം. ഈ അവസ്ഥയിൽ നേരിട്ട് കണ്ടാൽ അവനു ചിലപ്പോൾ സങ്കടം ആവും.
മാഡം അതിനോട് സമ്മതിച്ചു. ഞാൻ അകത്തു ചെന്നു കാര്യം തിരക്കി. റാഗിങ്ങ് കേസ് ആണ്, കൂടെ സെക്ഷ്വൽ ഹരസ്‌മെൻ്റും. ജൂനിയർ പെൺകുട്ടി കേസ് കൊടുത്തതാണ്, അവളുടെ അച്ഛൻ ആണേൽ ചെന്നൈയിലെ ഒരു വലിയ പൊളിറ്റിക്കൽ പിടിപാട് ഉള്ള ആൾ ആണ്. നാളെ അതു ഒത്തുതീർപ്പ് ആക്കിയില്ലേൽ അവൻ അകത്തു പോകും. അനിരുദ്ധ് എന്നാണ് മോൻ്റെ പേര്, അവനാണ് വില്ലൻ, കൂടെ ഉള്ളവർ ഇവൻ റാഗ് ചെയ്യുമ്പോൾ അടുത്ത് ഉണ്ടായിരുന്നവരും. ഞാൻ മാഡത്തിനൂ കോൾ ചെയ്തു, അവർ തമ്മിൽ സംസാരിച്ചു. പുറത്തേക്ക് ഇറങ്ങി ഞാൻ കാറിൽ ചെന്നു ഇരുന്നു. കാര്യം അറിഞ്ഞപ്പോൾ മാഡം പൊട്ടി കരയാൻ തുടങ്ങി. ഞാൻ കാർ എടുത്ത് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി. ഞാൻ ആവും വിധം അവരെ സമാധാനിപ്പിച്ചു.
സ്റ്റേഷന് പുറത്ത് ഒരു ബേക്കറിക്ക് മുന്നിൽ വണ്ടി നിർത്തി.
ഞാൻ: മാഡം.. കുറച്ച് സമയം എനിക്ക് താ. ചെന്നൈ എനിക്ക് അറിയുന്ന ഒരുപാട് പേര് ഉണ്ട്. ഞാൻ ഒന്ന് ശ്രമിക്കട്ടെ.