ചായ കുടിച്ചു കഴിഞ്ഞു ഞങൾ യാത്ര തുടർന്നു. ഞങൾ യാത്രയിൽ മുഴുവൻ നേരം സംസാരിച്ചു കൊണ്ടിരുന്നു. ബാംഗ്ലൂരിലെ ട്രാഫിക്, നാട്ടിൽ നടന്ന പ്രളയം, ബിസിനസ്സ്, ഐടി മേഖലയിലെ വർക്ക് പ്രഷർ… ഇതെല്ലാം ഞങ്ങളുടെ സംസാര വിഷയങ്ങൾ ആയിരുന്നു. ഉറക്കം എന്നെ വീട്ടു അടുത്ത ആളെ തേടി പോയി 😀. ഇലക്ട്രോണിക് സിറ്റിയിലെ അവരുടെ വലിയ വില്ലയിലേക്ക് എത്തിയത് അറിഞ്ഞതെ ഇല്ല. ഞങ്ങളുടെ നമ്പറുകൾ പരസ്പരം കൈമാറി, എൻ്റെ താമസം ബോമനഹള്ളിയിൽ ആണെന്ന് അറിഞ്ഞപ്പോൾ എന്തേലും ആവശ്യമുണ്ടേൽ വിളിക്കും എന്നും പറഞ്ഞു, ട്രിപ്പിൻ്റെ കാശും നല്ലൊരു തുക ടിപ്പും തന്നു. ഞാൻ സന്തോഷത്തോടെ അതും വാങ്ങി അവിടെ നിന്നും ഇറങ്ങി.
ദിവസങ്ങൾ കടന്നു പോയി. സാധാരണ പോലെ ജോലിയും 10 ml അടിയും ആയി മുന്നോട്ടു ജീവിതം പോയിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ വിനോദ് സാറിനെയും മഡത്തിനെയും ഞാൻ മറന്നു തുടങ്ങി ഇരുന്നു, കാരണം ഡെയിലി ഒന്നോ അതിലധികമോ customers ഇതുപോലെ നല്ല കമ്പനി ആവുകയും നമ്പർ തരികയും വാങ്ങുകയും ഒക്കെ ചെയ്യും, but പിന്നീട് അങ്ങോട്ട് contact ഒന്നും ഉണ്ടാകില്ല. ഒരു ദിവസം ലഞ്ച് കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കോൾ വന്നു. ദുബായ് നമ്പർ ആയിരുന്നു അത്, ഞാൻ കോൾ attend ചെയ്തപ്പോൾ മറു തലക്കൽ വിനോദ് സർ ആയിരുന്നു.
വിനോദ് സർ: അഖിൽ, ഞാൻ വിനോദ് ആണ്. സുഖമാണോ.? ബാംഗ്ലൂരിൽ ഉണ്ടോ ഇപ്പോള്.?
ഞാൻ: സുഖം സാർ. ബാംഗ്ലൂരിൽ ഉണ്ട്. ലഞ്ച് കഴിക്കുന്നു. ഇതെന്താ സാർ നാട്ടിൽ ഇല്ലേ.? ദുബായ് നമ്പർ ആണല്ലോ.