“എടി..”
അവളൊന്നും മിണ്ടിയില്ല.
“ആമി…”
“മ്മ്..”
“ഞാൻ ഇന്നും ലീവാണ്.”
അത് കേട്ട് ഞെട്ടലോടെ അവളവന് നേരെ തിരിഞ്ഞു.
“എന്തേ..?”
“അമ്മാവന്റെയടുത്തു പോണം.. ഡിസ്ചാർജ് ചെയ്ത് വന്നിട്ട് പോയില്ലല്ലോ..”
“അതിന് ഉച്ചക്ക് ലീവ് എടുത്താൽ പോരെ..?”
“അങ്ങനെ ലീവെടുത്തു വരേണ്ടെന്ന് അമ്മാവൻ കഴിഞ്ഞ പ്രാവിശ്യമേ പറഞ്ഞിരുന്നു.”
“എങ്കിൽ ഞാനും പോണില്ല.. ലീവ് ആണ്..”
“എന്തേ..?”
“ഞാനും വരുന്ന് ഏട്ടന്റെ കൂടെ..”
“എങ്കിൽ നിന്റെ വീട്ടിലും പോകാം..”
അതിലവൾക്ക് നല്ല സന്തോഷം തോന്നി. പ്രകടിപ്പിക്കാൻ വേണ്ടി കെട്ടിപിടിച്ച് അവന്റെ കവിളിൽ ചുംബനം നൽകി. ഈ സമയം എന്തെങ്കിലും നടക്കുമോ എന്നറിയാൻ തന്റെ അർദ്ധ നഗ്നമേനി വച്ച് അവളൊരു ശ്രമം നടത്താനൊരുങ്ങിയപ്പോഴും ആമുഖ രതിലീലകൾ അല്ലാതെ വേറെ നീക്കങ്ങളൊന്നും അവൻ നടത്തിയില്ല.
അതവളുടെ മനസ്സിനെയാകെ പിടിച്ചുലച്ചു. ശ്രീ അവളിൽ നിന്നും മനസ്സ് കൊണ്ട് അകന്നു പോവുകയാണോ എന്ന ചിന്തയുടെ പിരിമുറുക്കം അവളിൽ ആഴത്തിൽ തന്നെ എത്തി. അതവൾക്ക് താങ്ങാനായില്ല. ടോപ് എടുത്തിട്ട് കിച്ചണിലേക്ക് പോകുന്ന ആമിയുടെ നിരാശയും സങ്കടവും ഉദ്ദേശിക്കുന്നത് പോലെ ശ്രീക്കും മനസ്സിലാകുന്നുണ്ട്.
ഓഫീസിൽ ലീവ് അറിയിച്ച് ഏകദേശം പത്തു മണിയോടെ അവർ ആമിയുടെ വീട്ടിലെത്തി. എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. ചേച്ചിയെ കണ്ടതിൽ അനിയത്തിക്ക്, മകളെ കണ്ടതിൽ അച്ഛനും അമ്മക്കും നല്ല സന്തോഷം. മകളുടെ ആനന്ദദായകമായ ജീവിതം അവർക്ക് ആഹ്ലാദം തന്നെയാണ്. ശ്രീയോട് അവർക്ക് നല്ല മതിപ്പാണ്. മകനോടെന്ന പോലെ ശ്രീയോടുള്ള ആമിയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾ വീക്ഷിക്കുന്നുണ്ട്. ശ്രീയോടുള്ള അവളുടെ ബഹുമാനം വർദ്ധിച്ചത് പോലെ തോന്നി. അതോടൊപ്പം മനസ്സിൽ വലിയ കുറ്റബോധവും നിറഞ്ഞു.