പെന്റിങ് വർക്കുകൾ തീർക്കുന്ന രണ്ടു മൂന്നു പേർ മാത്രമേ അപ്പോൾ ഓപ്പൺ കേബിനിൽ ഉണ്ടായുള്ളൂ. ബാക്കിയെല്ലാവരും പാന്ററിയിലേക്കും കാന്റീനിലേക്കും പോയിരുന്നു.
പാർക്കിങ്ങിൽ റിതിന്റെ കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കാം. അതോടൊപ്പം ദൃശ്യക്ക് ടൈപ്പ് ചെയ്തു വച്ച മെസ്സേജ് സെന്റ് ചെയ്ത് റിതിൻ ആമിയെ നോക്കി ചിരിച്ചു. അവളും.
“ആമി.. എന്താ പരിപാടി..?”
“ലഞ്ച് അല്ലേ..?”
“അതെ..”
അവനൊരു കള്ള ചിരി ചിരിച്ച് കാർ മുന്നോട്ടേക്ക് എടുത്തു. ആമിയുടെ ചുണ്ടിലും ചിരി വിരിഞ്ഞു. കാരണം കഴിഞ്ഞ തവണ ഒരുമിച്ച് ലഞ്ച് കഴിക്കാൻ പോകുന്നതിനു മുൻപ് കാറിൽ വച്ച് നടന്ന കാര്യങ്ങൾ അവൾക്ക് ഓർമ്മയുണ്ട്. പക്ഷെ അത്തരത്തിൽ ഒരു സമീപനവും റിതിൻ കാണിക്കാഞ്ഞത് കൊണ്ട് അവൾക്കൊരു പുതുമ തോന്നി. ഇനി വേറെയെന്തെങ്കിലും ഉദ്ദേശിച്ചിട്ടാണോ എന്നും അറിയില്ല. ശ്രീയെ ഓർമ വന്ന് ഫോണെടുത്ത് വാട്സ്ആപ്പ് ചാറ്റ് തുറന്നു.
ശ്രീയുടെ മെസ്സേജുകൾ നിരയായി വന്നു കിടപ്പുണ്ട്. പോയോ എന്നാണ് ലാസ്റ്റ് മെസ്സേജ്. ഇരിപ്പുറക്കുന്നുണ്ടാവില്ല പാവത്തിന്. പുഞ്ചിരിയോടെ അവൾ റിപ്ലൈ ടൈപ്പ് ചെയ്യാൻ തുടങ്ങി..
“കാറിൽ പോയിക്കൊണ്ടിരിക്കുവാ..”
അത് അപ്പോൾ തന്നെ സീനായി റിപ്ലൈയും വന്നു.
“എവിടെക്കാ..?”
“ഹോട്ടൽ മെറീഡിയൻ ആണ് ഞാൻ പറഞ്ഞത്.”
“ആ… ഇടക്കിടക്ക് മെസ്സേജ് അയക്കണം കേട്ടല്ലോ..”
“ഇപ്പോ ലൈവ് അപ്ഡേറ്റ് വേണമല്ലേ..?”
“വേണം.”
“ശെരി ശെരി.”
ആമി ഫോൺ ലോക്ക് ചെയ്ത് പേഴ്സിൽ വച്ചു. അവൾ ചാറ്റ് ചെയ്യുന്നത് കണ്ടിട്ടാണോ എന്നറിയില്ല റിതിൻ അവളോടൊന്നും മിണ്ടാഞ്ഞത് ആമി ശ്രദ്ധിച്ചിരുന്നു.