ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

“എടി..”

“മ്മ്..”

“നിനക്കെന്നെ ഇഷ്ടമാണോ..?”

“ആ..”

“അങ്ങനെ പറഞ്ഞാൽ പോരാ..”

“ഇഷ്ടമാണ്..”

“അതും പോരാ..”

“എനിക്ക് ഏട്ടനെ ഇഷ്ടമാണ്..”

“കെട്ടിപിടിച്ചു പറയ്..”

സങ്കടഭാവത്തിൽ ഉണ്ടായിരുന്ന മുഖത്ത് കുറുമ്പുള്ള ചിരി വിരിയിച്ച് അവളവനെ കെട്ടി പിടിച്ചു.

“എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ടമാ…”

അവനും അവളെ ഇറുക്കെ പുണർന്നു. നെറ്റിയിലും തലയിലും മുത്തം കൊടുത്ത് ചേർത്തു പിടിച്ചു. ആ ഒരു നിമിഷത്തേക്ക്‌ അവൾ ഭർത്താവിനെ മറന്നു. കൊടുത്ത വാക്കുകൾ മറന്നു.

“അവസാന മെസ്സേജിൽ നി ശ്രീയോട് ചോദിച്ച കാര്യം ഞാൻ കണ്ടിരുന്നു.”

അത് കേട്ടപ്പോൾ അവന്റെ നെഞ്ചിൽ തല ചായിച്ച് നിന്നിരുന്ന അവൾ ചമ്മി. എന്തു പറയണം എന്നറിയില്ല.

“സമ്മതമാണോ അതിന്…?”

ചോദ്യം കൂടെ കേട്ടപ്പോൾ അവളുടെ മുഖത്തു നാണവും ചമ്മലും ഇരമ്പി. കൃഷ്‌ണമണികൾ നിലയുറപ്പിക്കാതെ നീങ്ങുന്നുണ്ട്. എതിർപ്പുകൾ പോലും അനുകൂലമാക്കിയെടുത്ത അവന് ആമിയുടെ മൗനം ഒന്നുമല്ലായിരുന്നു. അവളെ വേർപ്പെടുത്തി നിർത്തി സൗന്ദര്യമാർന്ന മുഖം ഇരുകയ്യിലും കോരിയെടുത്തു. കണ്മഷിയെഴുതിയ നീണ്ട നേത്രങ്ങൾ പ്രണയഭാവത്തോടെ അവനെ ഉറ്റു നോക്കുകയാണ്.

വിറയടങ്ങുന്ന പെണ്ണിന്റെ പനിനീർ ചുണ്ടുകളിലേക്കാണ് അവന്റെ നോട്ടം പതിഞ്ഞത്. അവളത് ശ്രദ്ധിച്ചു. ഒരു ചുംബനക്കൊതി അവളിലും ഉണർന്നു. മുഖങ്ങൾ തമ്മിലുള്ള അകലം ഗണ്യമായി കുറഞ്ഞു.

അവളുടെ ചെകിളയിൽ ചേർത്ത് പിടിച്ചിരുന്ന അവന്റെ കൈകളുടെ ബലം തന്നെയാണ് കാരണം. ഇരുവരുടെയും കണ്ണുകൾ ഒരുമിച്ചടഞ്ഞു. ചുണ്ടുകൾ തമ്മിലുള്ള മൃദുലമായ സ്പർശനം ബോധമണ്ഡലങ്ങളിൽ ആയിരം പൂത്തിരി കത്തിയത് പോലെയവൾക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *