“ പോര… ശിവേട്ടൻ ഇത് വരെയൊന്ന് വാ… കടയിലേക്കൊന്നും കയറണ്ട… മുന്നിലൂടെയൊന്ന് പോയാ മതി… ഞാൻ കണ്ടോളാം…”
“ അതൊന്നും വേണ്ട… ഞാൻ നാളെ വരാം… അപ്പോ കാണാം…”
ശിവൻ അടുക്കുന്നില്ല.
“ പ്ലീസ് ശിവേട്ടാ… എനിക്കൊന്ന് കണ്ടാ മതി.. ഇത് വരെയൊന്ന് വാ…”
പ്രിയ കെഞ്ചിപ്പറഞ്ഞു.ഇപ്പോൾ തന്നെ അവനെ കാണാൻ അവൾക്ക് വല്ലാത്ത ആഗ്രഹം തോന്നി. സംസാരിക്കാനൊന്നും കഴിയില്ലെങ്കിലും ഇപ്പോൾ തന്നെ അവനെയൊന്ന് കാണണം.
“ ശരി.. ഞാൻ വരാം… നീ പുറത്തോട്ട് തന്നെ നോക്കി നിന്നോ…””
അതും പറഞ്ഞ് ശിവൻ ഫോൺ വെച്ചു.
പ്രിയക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി. അവൾ വേഗം ചോറ്റുപാത്രമെടുത്ത് ബാഗിൽ വെച്ച്, മുഖമൊന്ന് കഴുകിത്തുടച്ചു . ബാഗിൽ നിന്നും കുറച്ച് മേക്കപ്പ് സാധനങ്ങളെടുത്ത് മുഖമൊന്ന് മിനുക്കി. ദിവസവും രണ്ട് മൂന്ന് നേരം മുഖം കഴുകി പുതിയ മേക്കപ്പിടൽ ഇവിടെ നിർബന്ധമാണ്. അവൾ കണ്ണാടിയിൽ നോക്കി തൃപ്തിയായി ടൈനിംഗ് റൂമിൽ നിന്നും ഇറങ്ങി. മുന്നിലെ ഗ്ലാസ് ഡോറിനടുത്തുള്ള തന്റെ ഇരിപ്പിടത്തിൽ ഇരുന്നു.ആദ്യമൊന്നും ഇവിടെ ഇരിക്കാൻ അനുവാദമില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ നിൽക്കണം. പക്ഷേ തനിക്കിവിടെ നല്ല കുഷ്യനിട്ട ചെയറ് തന്നെയുണ്ട്. കസ്റ്റമേഴ്സ് വന്നാൽ മാത്രം എഴുന്നേറ്റാൽ മതി.
പ്രിയ റോഡിലേക്ക് തന്നെ നോക്കിയിരുന്നു. തുള്ളിച്ചാടുകയാണ് മനസ്. തന്റെ കാമുകനായ ശേഷം ആദ്യമായി കാണുകയാണ് ശിവേട്ടനെ.. കാണുമ്പോൾതനിക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ ആവോ… ?അഞ്ചാറ് പേർ വേറെയുമുണ്ടിവിടെ… ഉച്ച നേരത്ത് തിരക്കൊന്നുമില്ലാത്തത് കൊണ്ട് അവരെല്ലാം ഡിസ്പ്ലേ മാറ്റുന്ന ജോലിയിലാണ്… അതിടക്കിടെ മാറ്റിക്കൊണ്ടിരിക്കും.. മുതലാളി കൗണ്ടറിലിരുന്ന് കംപ്യൂട്ടറിൽ എന്തോ ചെയ്യുകയാണ്.
കടയുടെ മുൻപിൽ ഒരു കാർ വന്ന് നിന്നു.
സെക്യൂരിറ്റി ഓടി വരുന്നതും, കാറിന്റെ ഡോറ് തുറന്ന് കൊടുക്കുന്നതും പ്രിയ അകത്തിരുന്ന് കണ്ടു. ഒരു സ്ത്രീയും, പുരുഷനും കാറിൽ നിന്നിറങ്ങി. പ്രിയ വേഗം എഴുന്നേറ്റ് ഡോർ തുറന്ന് പിടിച്ചു. അവർ അകത്തേക്ക് കയറിയപ്പോൾ അവൾ മനോഹരമായി പുഞ്ചിരിച്ച് തൊഴുകയ്യോടെ സ്വാഗതം ചെയ്തു. അവർക്ക് വേണ്ട സെക്ഷനിലേക്ക് സ്വീകരിച്ചിരുത്തി. വീണ്ടും അവൾ ചെയറിലേക്കിരുന്ന് പുറത്തേക്ക് നോക്കി. ദൂരെ നിന്നും ശിവന്റെ ബുള്ളറ്റ് പതിയെ വരുന്നത് ഗ്ലാസിനുള്ളിലൂടെ പ്രിയ കണ്ടു.. പിടഞ്ഞു കൊണ്ടവൾ ചെയറിൽ നിന്നും എഴുന്നേറ്റു. ബുള്ളറ്റിലുള്ള അവന്റെ വരവ് കണ്ട് പ്രിയക്ക്, ജെസി പറഞ്ഞതാണ് പെട്ടെന്നോർമ വന്നത്…. ബുള്ളറ്റിലുള്ള അവന്റെ ഇരിപ്പ് കണ്ടാൽ തന്നെ നമ്മുടെ പൂറൊന്ന് വിറക്കും…..
പ്രിയക്കും പൂറ് വിറച്ചു. പൂറ്മാത്രമല്ല..
കൂർത്തു നിൽക്കുന്ന കന്തും വിറച്ചു. പതിയെ വരുന്ന ശിവനെ കൊതിയോടെ പ്രിയ നോക്കി. പക്ഷേ അവളെ ഞെട്ടിച്ചു കൊണ്ട് ശിവൻജ്വല്ലറിയുടെ പാർക്കിംഗിലേക്ക് വണ്ടികയറ്റി. സ്റ്റാന്റിലിട്ട വണ്ടിയിൽ നിന്നും അവനിറങ്ങുന്നത് കണ്ട പ്രിയ എ സി യിലും നിന്ന് വിയർത്തു.
ഇവനിതെന്ത് ഭാവിച്ചാണ്. അവളെ വീണ്ടും ഞെട്ടിച്ച് കൊണ്ട് ശിവൻജ്വല്ലറിയുടെ നേരെ നടന്ന് വന്നു. അവൾ വിറച്ചു കൊണ്ട് ഡോർ തുറന്ന് പിടിച്ചു. ശിവൻ അവളെ നോക്കാതെ നേരെ കൗണ്ടറിലേക്ക് ചെന്നു. പ്രിയ പേടിച്ചു. ഇവനെന്തിനാ മുതലാളിയുടെ അടുത്തേക്ക് പോകുന്നത്..? ഈശ്വരാ… അവനെന്തെങ്കിലും പറയോ… ? നിൽപുറക്കാതെ പ്രിയചെയറിലേക്കിരുന്നു.