ആനയും അണ്ണാനും [Jumailath]

Posted by

“അതെങ്ങനാ എറിയാനറിയാവുന്നോൻ്റെ കയ്യിൽ വടികൊടുക്കൂലല്ലോ”

ആ നാറി ഇന്ന് കസറുന്നുണ്ട്. ”നീയെന്തെങ്കിലും കഴിച്ചോ ജംഷീ”?

”ഇല്ലെടി ഇത്രയും നേരം ലാബിൽ പണിയേർന്നു. ഇങ്ങള് പിന്നെ ഡിപ്പാർട്ട്മെൻ്റിനെ ചാക്കിലാക്കി വിൻ്റർ സെമെസ്റ്റർ വൈൻഡ് അപ് ചെയ്തല്ലോ. ഞങ്ങളെ പരിപാടി ഏപ്രിൽ ഇരുപത്തഞ്ചിനാ. അതു കഴിഞ്ഞിട്ടാണേൽ പണ്ടാരടങ്ങാനായിട്ട് സമ്മർ ഇൻ്റേൺഷിപ്പുണ്ടാക്കണം”

“അത് നിങ്ങളെ ക്ലാസ് റെപ്രസെൻ്റേറ്റീവ് ശശാങ്ക് വാസ്തവ ഒരു പോങ്ങനായിട്ടാ മോനേ. ഞങ്ങൾ ഇനി ജൂലായ് ആയിട്ടേ ഈ വഴിക്ക് വരൂ” നീഹ റോയൽ മെക്കിൻ്റെ നെഞ്ചത്തോട്ട് കയറി.

“റെപ്പിൻ്റെ പവറൊന്നുമല്ല. കൊറോണ കാരണം രണ്ട് കൊല്ലായിട്ട് താളം തെറ്റിയ അക്കാദമിക് കലണ്ടർ ആയത് ഇങ്ങടെ ഭാഗ്യം”

“ഇവൻ  കൂടിയ പുളളിയാ. സെക്കൻ്റ് യെറിൽ തന്നെ ഇൻ്റേൺഷിപ്പ് സംഘടിപ്പിച്ചില്ലേ”

“ഇയ്യ് ടെക്നോളജി ഡെവലപ്മെൻ്റ് പ്രൊജെക്ടിന് ഫിസിക്സ് കാരെ കൂടെ ട്രിച്ചിയിൽ പോയവനല്ലേ. ഐ എസ് ആർ ഒ ക്ക് എന്തോ ഉണ്ടാക്കാൻ പോയവനാ. എന്നിട്ടാ എനിക്കിട്ടുണ്ടാക്കുന്നത്”

“ജംഷീ,  രണ്ടേ ഇരുപതിനാടാ ട്രെയിൻ. ഒന്നാ റെയിൽവേ സ്റ്റേഷനിക്ക് ആക്കിത്താടാ.  കോഴിക്കോടൻ ബിരിയാണി തട്ടാം”

“ഇപ്പോഴല്ലേ നീഹാ നീ കുഴിമന്തി കേറ്റിയത് “?

“ഇവളെ വയറ് ബാറ്റ്മാൻ്റെ ബെൽറ്റ് പോലെയാ കണ്ണാ. ഏക്കറ് കണക്കിനാ ഉള്ളിൽ സ്ഥലം”  വീണ്ടും ഷംസാദ്.

ഇവനിതെന്തു പറ്റി? സാധാരണ അങ്ങനെ മിണ്ടാത്തവനാണ്.

“നീ ഇപ്പോ തന്നെ പോവാണോ”?

“ഇപ്പോ പോയാലേ മോനേ രാത്രിയാവുമ്പോഴെങ്കിലും വീട്ടിലെത്താം”

Leave a Reply

Your email address will not be published. Required fields are marked *