ആനയും അണ്ണാനും [Jumailath]

Posted by

“വാടാ കണ്ണാ മുന്നിൽ പോയി നിന്ന് കാണാം. രൂപാലിയും അഞ്ജലിയും കൂടെയുള്ള ഡാൻസാ അടുത്തത്”

അവളെന്നെയും വലിച്ചു മുന്നിൽ പോയി സ്ഥാനം പിടിച്ചു. ഡാൻസ് തുടങ്ങി.

 

….മേരി മഹിയാ സനം ജാനം…..

 

വെളുത്ത ഷർട്ടും ലൂസായി കെട്ടിയ ടൈയും കറുത്ത അണ്ടർവെയറുമിട്ട് രണ്ടെണ്ണം കൂടി കിടിലൻ  ഐറ്റം ഡാൻസാണ് കളിക്കുന്നത്.

 

“എൻ്റെ നീഹാ ഇതൊക്കെയാണ് ഡാൻസ്. ഓഡിറ്റോറിയത്തിലുള്ളവന്മാരുടെ സന്തോഷം കണ്ടില്ലേ ”

 

ഓഡിറ്റോറിയം മുഴുവൻ കടലുപോലെ ഇരമ്പുന്ന കാഴ്ച തിരിഞ്ഞ് നോക്കിയ ഞാൻ ഇടതു വശത്ത് തൂണിൻ്റെ അടുത്ത് രേണു നിൽക്കുന്നത് കണ്ടു അങ്ങോട്ട് ചെന്നു.

 

“എന്താ കണ്ണാ ഡാൻസ് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടൂന്ന് തോന്നുന്നുണ്ടല്ലോ മുഖം കണ്ടിട്ട്. ആ ചാറ്റർജിയായിരിക്കും ഈ തോന്നിവാസത്തിനൊക്കെ അപ്രൂവൽ കൊടുത്തത്”

 

ഡാൻസെന്ന് പറഞ്ഞു അവര് കാട്ടി കൂട്ടുന്നത് ഇഷ്ടപ്പെടാത്ത രേണു ഡയറക്ടറുടെ നെഞ്ചത്തോട്ട് കയറി.

 

“എനിക്കീ ആൾക്കൂട്ടവും ഡാൻസും ഒന്നും ഇഷ്ടല്ലാന്ന് അമ്മക്ക് അറിഞ്ഞൂടെ”

“നീ മിസ്റ്റർ ഇൻട്രോവെർട്ടാണെന്ന് ഞാൻ മറന്നെടാ കണ്ണാ ”

രേണു താടിക്ക് പിടിച്ച്  കൊഞ്ചിച്ചു.

“താടീന്ന് വിട് രേണൂ ആൾക്കാരു കാണും. അല്ലേ തന്നെ രേണു കൊഞ്ചിച്ച് കൊഞ്ചിച്ച് നിഖിൽ ജയചന്ദ്രൻ എന്നൊരു നല്ല പേരുണ്ടായിട്ടും കോളേജിലെല്ലാവരും എന്നെ കണ്ണാന്നാ വിളിക്കുന്നത്”

“ഞാൻ നിൻ്റെ അമ്മയല്ലേ കണ്ണാ”

“അമ്മ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്”?

” ഞാൻ നിന്നെ നോക്കി വന്നതാ ”

“ഞാനേ രേണുവിനെ നോക്കി സ്പെക്ട്രോസ് കോപ്പി ലാബിലും ഡിപ്പാർട്ട്മെൻ്റിലും പോയി.വെറുതെയല്ല അവിടെ കാണാഞ്ഞെ. രേണു എന്നെ തെരഞ്ഞ് നടക്കാ. ഞാൻ രേണുവിനെ തെരഞ്ഞ് നടക്കാ. എന്തൊരു രസാല്ലേ”?

Leave a Reply

Your email address will not be published. Required fields are marked *