ആനയും അണ്ണാനും [Jumailath]

Posted by

രേണു ഞാൻ ദേഷ്യപ്പെടുന്നത് മാറിനിന്ന് നോക്കുന്നുണ്ട്.

“നിനക്ക് പറ്റില്ലെങ്കിൽ നീ പോവെണ്ടെടാ. അതിനെന്തിനാ ദേഷ്യപ്പെടുന്നത്”?

“ഞാൻ ദേഷ്യപ്പെട്ടിട്ടൊന്നുമില്ല”

ഞാൻ മണലിൽ ഇരുന്നു. രേണു അടുത്ത് വന്നിരുന്നു.

“പിന്നെന്താ കണ്ണാ നിൻ്റെ പ്രശ്നം”?

“ആ കളക്ടർ അമ്മയോടെന്താ പറഞ്ഞത്”?

”അപ്പോ അതാണ് മോൻ്റെ ദേഷ്യത്തിന് കാരണം. ഞങ്ങൾ പലതും സംസാരിച്ചു. കളക്ടർ ഡിവോഴ്സ് കഴിഞ്ഞ് നിക്കാണ്.ഇപ്പോ സിംഗിൾ. പിന്നെ കണ്ടാൽ തെറ്റില്ലാത്ത കാണാൻ കൊള്ളാവുന്ന ഒരാള്.സമൂഹത്തിൽ മാന്യമായ ജോലി. ഞാനാണേൽ  ഇങ്ങനെ കല്യാണം കഴിക്കാതെ ജീവിക്കുകയല്ലേ. പരിപാടി കഴിഞ്ഞപ്പോ ഇച്ചായൻ എന്നോട് സമ്മതമാണെങ്കിൽ ഒരുമിച്ച് ജീവിച്ചു കൂടെ എന്ന് ചോദിച്ചു”

“ഇച്ചായനോ? അതെപ്പോ”?

“അങ്ങേരുടെ പേര് അലൻ ഡേവിഡ് എന്നാ. തൃശ്ശൂരെ പേര് കേട്ട നസ്രാണി കുടുംബമാ. അവരെ അപ്പനപ്പൂപ്പന്മാരെ ശക്തൻ തമ്പുരാൻ വിളിച്ചു കൊണ്ട് വന്നതാ”

“പിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ സ്റ്റേഹത്തോടെ ഇച്ചായാ എന്ന് വിളിക്കുന്നതല്ലേ നാട്ടുനടപ്പ്”

“കല്യാണം ഉറപ്പിച്ചോ ?അപ്പോ ഞാനോ”?

“എന്താ നിൻ്റെ കാര്യം ? നീ നാളെ മറ്റന്നാ കോഴ്സും കഴിഞ്ഞ് വിദേശത്ത് എവിടെയെങ്കിലും പ്ലേസ്മെൻ്റും വാങ്ങി നീഹയേയും കല്യാണം കഴിച്ച് പോകും. ഞാനിവിടെ ഒറ്റക്കാവും”

”അപ്പോ നേരത്തേ നെഞ്ചത്ത് കിടക്കുന്നതിനെപ്പറ്റി പറഞ്ഞതോ”?

“അത് പിന്നെ നിനക്ക് ബൈക്കിൽ പോവാൻ കാമുകി ഇല്ലാന്ന് പറഞ്ഞപ്പോ വിഷമമാവണ്ടല്ലോന്ന് വിചാരിച്ചു”

“അപ്പോ പാലക്കാട്ന്ന് രേണു പറഞ്ഞതോ”?

Leave a Reply

Your email address will not be published. Required fields are marked *