ഞാൻ : എനിക്ക് വേണ്ട വിശപ്പില്ല.
മാമി : അത് പറഞ്ഞാൽ പറ്റില്ല നീയും വാ..
ഞാൻ : എനിക്ക് വിശപ്പില്ല.
മാമി : എന്നാൽ പാർസൽ വാങ്ങാം. അവിടെ കൊണ്ടുപോയി കഴിക്കാമല്ലോ..
ഞാൻ : എന്തേലും ചെയ്യ്.
മാമിയുടെ മുഖം പിന്നെയും വാടി. മാമി എത്ര നോക്കിയിട്ടും എന്നോട് അടുക്കാൻ കഴിയുന്നില്ല. എവിടേം വരെ പോകുമെന്ന് നോക്കാനായിരുന്നു എന്റെ തീരുമാനം. മാമിക്കും എന്നെ അടിച്ചതിൽ കുറ്റബോധം ഉണ്ട്. അതിന്റെ ഒരു സങ്കടം ഞാൻ നെഗറ്റീവ് റിപ്ലൈ കൊടുക്കുമ്പോൾ മുഖത്തു കാണുന്നുണ്ട്. മാമി കടയിലേക്ക് കയറി എന്തോ ഓർഡർ ചെയ്ത് അത് വാങ്ങിച്ചുകൊണ്ട് വന്നു. ഇരുവരും കുറച്ചു നേരം കാത്തുനിന്ന് ബസിൽ കയറി വീടെത്തി. Stephy ഉറക്കമാണ്. ഡോർ പോലും lock ചെയ്തിട്ടില്ല. ഞാൻ ചെന്ന് തട്ടിയുണർത്തിയപ്പോഴാണ് അവൾ എഴുന്നേറ്റത്.
ഞാൻ : ഇത് എന്ത് ഉറക്കമാ. ആരേലും വന്ന് പൊക്കിയെടുത്തു കൊണ്ട് പോയാലും അറിയില്ലല്ലോ..
Stephy : കിടന്നപ്പോ അങ്ങ് ഉറങ്ങിപ്പോയി.
ഞാൻ : ഇത് വല്ലാത്ത ഉറക്കമായിപ്പോയി.
Stephy : അത് കാലത്തെ ഒന്നും കഴിക്കാതെ കിടന്നപ്പോ ഉറങ്ങിപോയി.
ഞാൻ : അതെന്താ ഒന്നും വാങ്ങിയില്ലേ??
Stephy : ഇല്ല. ഞാൻ ഇവിടെ തന്നെ കിടന്നു.
അത് കേട്ടുകൊണ്ട് മാമി റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.
മാമി : ഫുഡ് ഞാൻ വാങ്ങിയിട്ടുണ്ട്. ഹാളിൽ ഒരു കവറിൽ ഇരിപ്പുണ്ട്.
ഞാൻ : എന്നാ എടുത്തു കഴിക്ക്.
Stephy : വേണ്ട.
ഞാൻ : വിശക്കുന്നില്ലേ… വാ എടുത്തു കഴിക്ക്.
Stephy : നീ കഴിച്ചോ??
ഞാൻ : ഇല്ല.
Stephy : എന്നാൽ വാ ഒരുമിച്ച് കഴിക്കാം.