ഞാൻ : എന്നിട്ട് മാമി എവിടെ??
Stephy : അവൾ കുളിക്കാൻ കയറി.
ഞാൻ : നിന്നോട് ഒന്നും മിണ്ടിയില്ലേ??
Stephy : ഏയ് ഇല്ല. ഇടക്ക് നോക്കുന്നുണ്ട് അത്ര തന്ന.
ഞാൻ : ഹാ.. Best.
Stephy : എല്ലാം ശെരിയാക്കാൻ പറ്റിയ അവസരമാണ് നീ ഒന്ന് സംസാരിച്ചു പഴയപോലെ കൊണ്ടുവാ..
ഞാൻ : ഹാ.. നോക്കാം.. പക്ഷെ ഒരു ചെറിയ dose കൊടുക്കാൻ ആണ് തീരുമാനം നീയും കൂടെ പിടിച്ചൊണേ…
Stephy : ഹാ.. അത് ഞാൻ ഏറ്റു.
ഞാൻ : എന്ത് വേണമെന്ന് ഞാൻ പറയാം അത്പോലെ ചെയ്താൽ മതി.
Stephy : ഹാ.. Ok. അപ്പൊ ശെരി നീ എഴുന്നേൽക്.
ഞാൻ : ഹാ.. ഇനി അല്ലേലും ഉറങ്ങാൻ പറ്റൂല്ല.
ഞാൻ എഴുന്നേറ്റ് പുറത്തേക്ക് പോയി നിന്നു. അപ്പോഴാണ് എങ്ങനെ പോകുമെന്നത് ഓർത്തത്. സ്കൂട്ടി കിട്ടിയാൽ കൊള്ളാമായിരുന്നു. അതാവുമ്പോ മാമിയോട് കുറച്ചു അടുത്ത് ഇടപഴകാമായിരുന്നു. മാമി ഉടനെ തന്നെ കുളിച്ചു കയറി ഹാളിലേക്ക് വന്നപ്പോ ഞാനും കുളിച്ചു കയറി ഡ്രസ്സ് ഒക്കെ ഇട്ട് ഹാളിലേക്ക് വന്നു. കാലത്തെയുള്ള ഫുഡ് ഒന്നും ആരും വാങ്ങിയിരുന്നില്ല. ഞാൻ റെഡിയായി പുറത്തു വന്നു wait ചെയ്തു. അപ്പോഴേക്കും മാമിയും റെഡിയായി കുറച്ചു documents ഒക്കെ എടുത്തു വന്നു.
മാമി : പോകാം..
ഞാൻ “Mm” എന്ന് മാത്രം പറഞ്ഞു. ഞങ്ങൾ ബസ് സ്റ്റോപ്പിൽ അന്യരെപോലെ രണ്ട് ദിക്കിലേക്ക് നോക്കിനിന്നു. ബസിൽ കയറി മാമി ടിക്കറ്റ് എടുത്തെന്നു പൊക്കി കാണിച്ചു. ഞങ്ങൾ ഇരുവരും വേറെ വേറെ സീറ്റുകളിൽ ഇരുന്നു. കുറച്ചു നേരത്തെ ഓട്ടത്തിന് ശേഷം ഞങ്ങൾ സ്ഥലത്തെത്തി. അവിടെന്നും കുറച്ചു നടക്കാനുണ്ട്. അവിടെയും ഞങ്ങൾ നിശബ്ദരായിരുന്നു. മാമി ഇടക്ക് നോക്കുന്നുണ്ട് ഞാൻ അത് കണ്ടിട്ടും wait ഇട്ട് നടന്നു. ഒടുക്കം അവിടെ എത്തിയപ്പോൾ അന്നത്തെപ്പോലെ ഞാൻ താഴെ തന്നെ നിന്നു. അവൾ എന്നെ നോക്കിയിട്ട് ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി. രാത്രിയത്തെ heavy dinner ആയത്കൊണ്ട് വിശപ്പൊന്നും ആയിട്ടില്ല. ഞാൻ അവിടെ വെറുതെ കറങ്ങി നടന്നു.