മാമി എന്നോട് സംസാരിച്ചു.
നാളെ ഒന്ന് യൂണിവേഴ്സിറ്റി വരെ കൊണ്ട് പോകുമോന്നു ചോദിച്ചു.
ഞാൻ വല്യ mind കൊടുക്കാത്ത രീതിയിൽ ok പറഞ്ഞു.
എന്നെ നാളെ രാവിലെ 8.30ക്ക് ഒന്ന് വിളിക്കണേ…
Good nyt…
പിന്നേ നിമിഷയുടെ മെസ്സേജ് ഉണ്ട്…
എടാ നാളെ കളിക്കാം ഇന്ന് വയ്യ.
രണ്ട് ക്ഷീണം ആണ് ഉള്ളത്.
അത്കൊണ്ട് ഞാൻ കിടക്കുവാ
Good night…
Bye…
ഞാനും 👍 അയച്ചു.
ശേഷം ഇന്നത്തെ ക്ഷീണം മുഴുവനും ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ കിടന്ന് ഉറങ്ങി. കാലത്തെ പറഞ്ഞതുപോലെ തന്നെ stephy എന്നെ വിളിച്ചുണർത്തി. നോക്കുമ്പോ സമയം 8 മണി ആയിട്ടില്ല.
Stephy : എടാ.. അവൾ മിണ്ടിയോ??
ഞാൻ : ഹാ മിണ്ടി. പക്ഷെ ഞാൻ വല്യ mind ഒന്നും കൊടുത്തില്ല.
Stephy : എടാ നാറി അവളൊന്ന് മിണ്ടാൻ നോക്കി ഇരിക്കുവാ അപ്പൊ നീ show കാണിക്കുന്നോ…
ഞാൻ : അതേ.. അടി കിട്ടിയത് എനിക്കാ…
Stephy : അതിന് നമ്മൾ പുണ്യകർമം ഒന്നും അല്ലല്ലോ ചെയ്തത്.
ഞാൻ : ഓഹ് ഇപ്പൊ നീ അവളുടെ സൈഡ് ആയോ..
Stephy : അതല്ലെടാ അവളും വേണ്ടേ നമുക്ക് അവൾ മിണ്ടാതിരുന്നപ്പോ ഈ വീട് ഉറങ്ങിപ്പോയി.
ഞാൻ : ആണോ??
Stephy : നീ കണ്ട കല്യാണം, ക്രിക്കറ്റ് കളി എന്നൊക്കെ പറഞ്ഞു പോയി ഞാൻ ഇവിടെ മരിച്ച അവസ്ഥ ആയിരുന്നു അറിയുവോ..
ഞാൻ : ഹാ.. എല്ലാം നമുക്ക് ശെരിയാക്കാമെടി… ഇന്ന് പോയിട്ട് വരട്ട്.
Stephy : വാ എഴുന്നേൽക് 8 മണി ആയി.
ഞാൻ : എടി ശവമേ 8 ആയുള്ളൂ…
Stephy : ഹാ..
ഞാൻ : നിന്നോട് 8.30 അല്ലേ പറഞ്ഞത്.
Stephy : ഞാൻ മെസ്സേജ് കണ്ടപ്പോ തന്നെ അതൊന്ന് ചോദിക്കാമെന്ന് കരുതി അതാ..