ഞാൻ : എന്തിന്??
മാമി : ഞാൻ നിന്നെ തല്ലിയതിനും ദേഷ്യപ്പെട്ടതിനും ഞാൻ ചെയ്ത എല്ലാത്തിനും മാപ്പ്.
Stephy : അയ്യേ… നീ കരയുവാണോ… മോശം…
മാമി : (അവളുടെ ദേഹത്ത് ചാഞ്ഞുകൊണ്ട്) എന്നോട് ക്ഷമിക്കെടി… ഞാൻ അറിയാതെ ചെയ്ത് പോയതാ..
Stephy : അയ്യേ… നീ കരച്ചിൽ നേർത്തിക്കേ… മോശം മോശം…
ഞാൻ : അയ്യേ… ഈ പെണ്ണ് കരഞ്ഞു ഒരു പരുവമാക്കുമല്ലോ…
ഞാൻ ആ കുനിച്ചു പിടിച്ച മുഖം ഉയർത്തിയിട്ട് കണ്ണുനീർ ഒരു കൈകൊണ്ട് തുടച്ചിട്ട് പറഞ്ഞു.
ഞാൻ : ദേ.. ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന് കരയാതെ എടുത്തു കഴിച്ചേ…
മാമി : എനിക്ക് വേണ്ട…
ഞാൻ : അങ്ങനെ പറഞ്ഞാൽ പറ്റില്ല.
ഞാൻ ആ ഫുഡ് എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് മാമിക്ക് വായിലേക്ക് വെച്ചുകൊടുത്തു. മാമി സന്തോഷത്തോടെ ഒരു നിറഞ്ഞ ചിരിയോടെ കഴിക്കാൻ തുടങ്ങി.
മാമി : നിങ്ങളോട് ഒരുനേരം പോലും എനിക്ക് മിണ്ടാതിരിക്കാൻ പറ്റില്ല..
ഞാൻ : ഞങ്ങൾക്കും അങ്ങനെ തന്നെയാ..
Stephy : നീ മിണ്ടാതിരുന്നപ്പോ ഈ വീട് ഒരു മരണ വീടുപോലെയായിപോയി.
മാമി : ഞാൻ അന്നേരത്തെ ദേഷ്യത്തിൽ ചെയ്‌തുപോയതാണ്.
ഞാൻ : മതി മതി ഇനി പഴയതിനെ കുറിച്ചു പറയാനും ഓർക്കാനും ഒന്നും നോക്കണ്ട. അത് പിന്നെയും വിഷമം ഉണ്ടാക്കും. ആദ്യം ഇത് കഴിക്ക്.
അങ്ങനെ ഞങ്ങൾ മൂന്ന്പേരും കഴിച്ച ശേഷം കിച്ചണിൽ വന്ന് കൈകൾ കഴുകി വന്ന് കിടന്നു. യാത്ര ക്ഷീണം ഉള്ളത്കൊണ്ട് ഞാൻ കുറച്ചൊന്ന് കിടന്നു. സ്റ്റെഫിയും മാമിയും എന്തൊക്കെയോ സംസാരിച്ചു കിടന്നു. കുറച്ചു കഴിഞ്ഞ് ഇരുവരും ഉറങ്ങിപോയിരുന്നു എന്നത് ഞാൻ ഉണർന്നപ്പോഴാണ് കണ്ടത്. നോക്കുമ്പോ രണ്ടും പരസ്പരം കെട്ടിപിടിച്ചു കിടക്കുകയാണ്. അവരുടെ ഉറക്കത്തെ ശല്യം ചെയ്യാതെ ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി. ഇന്ന് അവധി ആയത്കൊണ്ട് cricket കളിക്കാൻ പോകുന്ന കാര്യം കൂട്ടുകാർ പറഞ്ഞിരുന്നു അങ്ങനെ ഞാൻ അതിനായി പോയി.