ഞാൻ മുത്തെന്ന് പറഞ്ഞതും എല്ലാരുടെ മുഖത്തും അവരുടെ മുന്നിൽ വെച്ചങ്ങനെ വിളിച്ചതിൽ ഉള്ള അമ്പരപ്പും കളിയാക്കിയുള്ള നോട്ടവും കണ്ടു
(മുത്ത് എന്റെ തുടയിൽ നുള്ളി ചെവിയിലായി) അങ്ങനെ വിളിക്കല്ലേ… ഇവർക്കൊന്നും ആ പേരറിയില്ല…
അപ്പൊ മൂസി എന്താ വിളിക്കാറ്…
മൂസിനാന്ന്…
അത് കേട്ടതും എന്നോട് ചിരിച്ചുപോയി
കാക്കൂ… കാലത്ത് തൊട്ടേന്നെ കളിയാക്കുവാ… നല്ല അടിവെച്ചുതരും ഞാൻ…
അളക്ക : എന്താ രണ്ടാൾക്കും പ്രേമിച്ചു മതിയായില്ലേ…
അതങ്ങനെ യൊന്നും മതിയാവില്ല… (അവളെ നോക്കി) അല്ലെടീ…
അവളും ചിരിയോടെ എന്നോടൊട്ടിനിന്നു…
അല്പം കൂടെ അവരോട് സംസാരിച്ചു കോളേജിലേക്ക് വിട്ടു പ്രിൻസിപ്പൽ റൂമിലേക്ക് കയറിച്ചെന്നു
ഹലോ… സർ… ഞാൻ ഇന്നലെ വിളിച്ചിരുന്നു…
ഷെബി…
അതേ… സർ ഞാൻ പറഞ്ഞ കാര്യം…
ഞാനവരുടെ പാരന്റ്സിനെ വിളിച്ചിട്ടുണ്ട്… അവരിപ്പോ വരും… നിങ്ങൾ പറഞ്ഞപോലെ ഉച്ചക്ക് ശേഷം എല്ലാ ഡിപ്പാർട്ട് മെന്റിന്റെയും പാരന്റ്സ് മീറ്റിങ് വിളിച്ചിട്ടുണ്ട്…അല്ലാതെ പാരന്റ്സിനോട് ഈ കാര്യം നേരിട്ട് പറഞ്ഞാൽ അവരെങ്ങനെ പ്രതികരിക്കും എന്നറിയില്ല… കാര്യം ഇത്തിരി കുഴപ്പം പിടിച്ചത് ആയത് കൊണ്ട് മാനേജമെന്റിനെയും മീറ്റിങ്ങിൽ എത്താൻ അറിയിച്ചിട്ടുണ്ട്…
ശെരിയാണ് എല്ലാരും തങ്ങളെ മക്കൾ അങ്ങനെ ചെയ്യില്ല എന്ന പ്രതീക്ഷയിൽ ആവും
സംസാരിച്ചുകൊണ്ടിരിക്കെ പ്യൂൺ അകത്തേക്ക് വന്നു
സർ വിളിപ്പിച്ചു എന്ന് പറഞ്ഞു രണ്ട് കുട്ടികളുടെ രക്ഷിദാക്കൾ വന്നിട്ടുണ്ട്
അവരോട് വിസിറ്റേഴ്സ് ഏരിയയിൽ ഇരുത്ത് നാലുപേര് കൂടെ വരും അവരെയും അവിടെ ഇരുത്ത് എല്ലാരും ആയാൽ പറ
ശെരി സർ…
ശംസിയെ വിളിച്ച് അവരെ കൂട്ടി വരാൻ പറഞ്ഞു…
അപ്പോഴേക്കും പ്രിൻസിപ്പൾ രണ്ട് ഹോസ്റ്റൽ വാർഡനെയും വിളിപ്പിച്ചിരുന്നു
അവർ വന്നതും പ്രിൻസിപ്പൾ അവരുടെ ശ്രെദ്ധക്കുറവിനു അവരെ ചീത്ത പറഞ്ഞു ഉച്ചക്കെത്തെ മീറ്റിംഗിന് എത്താൻ പറഞ്ഞു അവരെ പറഞ്ഞുവിട്ട പിറകെ വൈസ് പ്രിൻസിപ്പൽ കയറിവന്നു
സോറി ഇന്ന് ട്രൈയിൻ ഇച്ചിരി ലേറ്റാ…
സാരമില്ല… എല്ലാരും എത്തുന്നേ ഉള്ളൂ…
സംസാരിച്ചുകൊണ്ടിരിക്കെ ഷംസി വാതിലിൽ മുട്ടി ചെക്കന്മാരെയും കൊണ്ട് അകത്തേക്ക് കയറി വന്നു
പ്രിൻസിപ്പൽ അവരെ നേരെ ചൂടാവാൻ തുടങ്ങി രണ്ടുപേരും അവരെ നേരെ കത്തികയറേ അവരുടെ പാരന്റ്സ് അകത്തേക്ക് വന്നു
അവരോട് ഇരിക്കാൻ പറഞ്ഞു ഷാഹുലിന്റെ ഉമ്മ ഹസീനത്ത എന്നെ കണ്ട് ചിരിച്ചതിന് ഞാനും തിരികെ ചിരിച്ചു
പാരൻസിനോട് കാര്യം എങ്ങനെ അവതരിപ്പിക്കണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന അവരെ നോക്കി
സർ ഞാൻ പറഞ്ഞോട്ടെ…