(വിട്ടതും അല്പം മാറി നിന്ന് എന്നെ നോക്കി ചിരിയോടെ) നീ പറഞ്ഞ വെട്ടുപോത്തിവിടെയില്ല ഇന്നലെ രാത്രി ഓട്ടം പോയതാ…(കുഞ്ഞയോട് കിട്ടുന്നത് വാങ്ങിക്കോ എന്നതരത്തിൽ എന്നെ നോക്കി ചിരിച്ചു)
(അപ്പോയെക്കും കുഞ്ഞയോട് കിട്ടി)മാമനെ ആണൊ ഇങ്ങനെ പറയുന്നേ… മാമനെന്താ നിന്റെ കളിക്കുട്ടിയോ…
(രണ്ടാമത് തല്ലാൻ വന്നതും രണ്ടു കൈയും പിടിച്ചു) പൊന്ന് കുഞ്ഞേ വിശക്കുന്നു വന്നപ്പോ തൊട്ട് അടീം ചീത്തയും മാത്രേ കിട്ടിയുള്ളൂ… എന്തേലും തിന്നാൻ കിട്ടുമോ…
കുഞ്ഞ : കൈ കഴുകി ഇരിക്ക് ഇഡലിയും തേങ്ങാ ചട്ണിയും എടുക്കാം…
കുഞ്ഞയിൽ നിന്ന് രക്ഷപെടാൻ വിശക്കുന്നെന്ന് പറഞ്ഞതാണേലും ഇഡലിയും ചട്ണിയും എന്ന് കേട്ടപ്പോ വിശപ്പുണർന്നു ചാരുപടിയിൽ വെച്ച കവറുംഎടുത്ത് അകത്തുകയറി കവർ സോഫയിലേക്ക് വെച്ച് കൈ കഴുകി ടേബിളിൽ ഇരിക്കുമ്പോയേക്കും കുഞ്ഞയും മാമിയും ഇഡലിയും ചട്ണിയും പ്ളേറ്റും ഗ്ലാസും വെള്ളവും ഒക്കെയായി വന്നു എല്ലാരും ഒരുമിച്ച് ഇരുന്നു കഴിച്ചുതുടങ്ങി അവർ നിർത്തിയിട്ടും ഞാൻ നല്ലപോലെ തിന്നു മാമിയും കുഞ്ഞയും അതിനനുസരിച്ചു വിളമ്പി
കുഞ്ഞ : മാമൻ വരുമെന്ന് കരുതി മാമനും കൂടെ ഉണ്ടാക്കിയതാ എത്തുമ്പോ ഉച്ചയാവും പോലും…
തീറ്റ റപ്പായിക്കും കൂടെ ഉണ്ടാക്കിയത് നന്നായി അല്ലേൽ ഞാൻ പോവും വഴി ഹോട്ടലിൽ കയറേണ്ടി വന്നേനെ…
കുഞ്ഞ : (മാമനെ റപ്പായി എന്ന് വിളിച്ചതിന് കണ്ണുരുട്ടികൊണ്ട്) എന്റെ കയ്യിന്ന് കിട്ടണ്ടേൽ മിണ്ടാതിരുന്നു തിന്നോണം…
പത്തു പതിനഞ്ചു ഇഡലി എങ്ങാനും തിന്ന് മതിയെന്ന് പറഞ്ഞു എഴുനേൽക്കാൻ പോയതും മാമിയും കുഞ്ഞയും എന്നെ നോക്കി
മാമി : എന്താടാ ടേസ്റ്റില്ലേ…
എന്റെ മാമീ… ഞാൻ കാലത്ത് ഒരുപ്രാവശ്യം കഴിച്ചതാ…
മൂസി : തീറ്റി കണ്ടാൽ പറയൂല…
കുഞ്ഞയോട് അവന് തലക്കിട്ടു തട്ട് കിട്ടിയ പിറകെ
മാമി : കണ്ണ് വെക്കല്ലേ ചെക്കാ… അവനെ പോലെ നല്ലോണം തിന്ന് ഇത്തിരി കോലം വെക്കാൻ നോക്ക്…
മൂസി : അള്ളോഹ്… ഞാനൊന്നും പറയുന്നില്ല… നമ്മൾക്കീ ഉള്ള തടിതന്നെ മതി…
മുത്ത് : അതെന്നെ ഈ കോലം കൊണ്ട് തന്നെ കോളേജിലെ കോഴിയാ… ഇനി കാക്കൂനെപോലെ ആയിട്ട് വേണം പെൺപിള്ളാരിങ്ങോട്ട് കയറിവരാൻ…
കുഞ്ഞ : (അവന്റെ തോളിൽ തല്ലി കണ്ണുരുട്ടികൊണ്ട്)ആണോടാ… നീ പെൺപിള്ളേരെ പുറകെ നടക്കാറുണ്ടോ…
മൂസി : എന്റുമ്മാ ഇവക്ക് വട്ടാ… ഞാനാരെ പിറകേം നടക്കാറില്ല…(അവളുടെ ചെവിയോട് ചുണ്ട് ചേർത്ത് സ്വകാര്യമായി) കാണിച്ചുതരാടീ ഞാൻ ഇന്ന് നിന്നെ കൂട്ടിയെ പോവൂ…
(അവളവനെ നോക്കി ചെവിയിൽ) മുത്തല്ലേ… അങ്ങനെ പറയല്ലേ… നമ്മള് ചങ്കല്ലേ…