എന്ത് കോലമാ പെണ്ണേ… ചുണ്ട് ചോരയിൽ കുളിച്ച പോലുണ്ടല്ലോ…
ഇക്കാന്റെയും…
ഞാൻ ഫോണെടുത്തു ഞങ്ങളുടെ സെൽഫി എടുത്തു അവൾ പറഞ്ഞത് ശെരിയാണ് രണ്ടുപേരുടെ ചുണ്ടുകളും ചുവന്നു തുടുത്തിരിക്കുന്നു
ഇക്കാ… ദാഹിക്കുന്നു…
ബെലിൽ അമർത്തിയതും എയർഹോസ്റ്റസ്സ് വന്നു
മേ ഐ ഹെൽപ്പ് യു…
വെള്ളം വേണമായിരുന്നു…
ഒരുമിനുറ്റ്…
അഫി : ഞങ്ങളെ ഒരു ഫോട്ടോ എടുത്ത് തരാമോ…
യെസ് ഒഫ്ക്കോസ്…
അവളുടെ കൈയിൽ ഫോൺ കൊടുത്തുകൊണ്ട് അവളെന്റെ മുഖത്തോട് മുഖം ചേർത്തുവെച്ചു ഫോട്ടോ എടുത്ത് ഫോൺ തിരികെ തന്ന് അവൾ പോയി വെള്ളവും എടുത്തു വന്നു
ഫുഡ്… വേണ്ടേ…
വിശപ്പ് ഉണ്ടായിരുന്നു എങ്കിലും നാട്ടിൽ എത്തിയിട്ട് കഴിക്കാം എന്നതിനാൽ ബെർഗ്ഗറും പെപ്സിയും പറഞ്ഞു
അവൾ അല്പസമയം കൊണ്ട് തന്നെ അതുമായി വന്നു അത് കഴിച്ചു കഴിഞ്ഞു അവളെന്റെ നെഞ്ചിൽ തല ചായ്ച്ചുകിടന്നു പെട്ടന്ന് വയറിൽ പിടിച്ചുകൊണ്ട് എഴുനേറ്റിരുന്നു
എന്തെ… എന്ത് പറ്റി…
ബാത്‌റൂമിൽ പോണം… ആയെന്ന് തോന്നുന്നു…
ബാഗ് എടുത്തു അവൾക്കൊപ്പം ബാത്‌റൂമിലേക്ക് നടന്നു അവൾ ബാത്‌റൂമിൽ കയറി അല്പം കഴിഞ്ഞു തിരികെ ഇറങ്ങെ അവളുടെ മുഖത്തെ ചിരി മാഞ്ഞു വേദന സഹിക്കുന്ന മുഖഭാവം കണ്ട് ആയെന്ന് മനസിലായി എന്നെ കണ്ട് ആ വേദനയിലും ചിരിക്കുന്ന അവളെ കൂട്ടി സീറ്റിൽ ചെന്നിരുന്നവളെ മടിയിലിരുത്തി അവളുടെ വയറിൽ തടവികൊടുക്കെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവളുടെ വയറിൽ തടവികൊടുക്കെ മുഖം ഉയർത്തി എന്നെ നോക്കി ചിരിയോടെ എന്റെ കവിളിൽ ഉമ്മ വെച്ച അവളെ ഞെഞ്ചിൽ കിടത്തി ടോപ്പിനുള്ളിലൂടെ കൈ ഇട്ട് അവളുടെ വയറിൽ തടവികൊടുത്തുകൊണ്ട് അവളുടെ തലയിൽ തടവി
ഉറങ്ങിക്കോ…
മുഖത്തേക്ക് നോക്കി അവൾ വീണ്ടും നെഞ്ചിൽ തലവെച്ച് കിടന്നു പാവം തളർന്നു തുടങ്ങി അവൾക്ക് അല്ലെങ്കിലും ഈ സമയത്ത് ഭയങ്കര വേദനയാണ് എന്ത് ചെയ്യാൻ വീട്ടിലായിരുന്നേൽ ചൂട് പിടിച്ച് കൊടുക്കായിരുന്നു ഇന്ന് പോരേണ്ടിയിരുന്നില്ല അവളുടെ തലയിൽ ഉമ്മ വെച്ചു പതിയെ ഞാൻ അവളുടെ വയറിൽ തലോടികൊണ്ടിരുന്നു
ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോവുന്നു സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞുകൊണ്ടുള്ള അനൗൺസ് മെന്റ് വന്നതിനു പുറകെ എയർ ഹോസ്റ്റസ് വന്നു ബെൽറ്റിടാൻ പറഞ്ഞതിന് ഒക്കെ പറഞ്ഞു അവർ പോയ പുറകെ
അവളെ ചേർത്തുപിടിച്ച് ഒരുകയ്യാൽ സീറ്റിൽ മുറുകെ പിടിച്ച് മറുകയ്യാൽ അവളെ ചേർത്തുപിടിച്ചിരുന്നു ഫ്ലൈറ്റ് ലാൻഡ് ചെയ്തു അവൾക്ക് തലച്ചുറ്റാൻ സാധ്യത ഉള്ളതിനാൽ അവളെ വിടാതെ ചേർത്തുപിടിച്ചു ഹാൻഡ് ബാഗും എടുത്ത് പുറത്തിറങ്ങി ചെക്കിങ്ങും ലഗേജും എല്ലാം കൂടെ ഒത്തിരി സമയമെടുക്കുന്ന പോലെ തോന്നി പുറത്ത് കാത്തു നിന്ന ബിച്ചുവിനും സുഹൈലിനും അരികിലെത്തി ബാഗുകൾ എടുത്ത് വണ്ടിയിൽ വെച്ച് പുറകിലേക്ക് കയറിയ പിറകെ അവൾ എന്റെ മടിയിലേക്ക് കിടന്നു